Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
നിർത്തി രാധിക അവളുടെ ഫോണിൽ ഫോട്ടോ എടുത്തു. പിന്നെ
ഞങ്ങൾ വണ്ടിയിൽ കയറി ഹോട്ടലിലേക്ക് പോയി. അവിടെനിന്നും ഭക്ഷണം കഴിച്ചു.
" ഇനിയെന്താ പരിപാടി. കുറച്ചുദിവസം ഇവിടെ താമസിക്കുകയല്ലേ.? അതോ ഇന്ന് തന്നെ തിരിച്ചു പോകണോ? നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു " രാകേഷ് പറഞ്ഞു..
"ഇന്ന് എന്തിനാ തിരിച്ചുപോകുന്നുത്.? കുറച്ചുദിവസമെങ്കിലും ഞങ്ങൾ നാത്തൂന്മാർ ഒരുമിച്ച് കഴിയട്ടെ. ഇവിടുന്ന് ഹണിമൂൺ ഒക്കെ ആഘോഷിച്ചിട്ട് പോയാൽ മതി. . " രാധിക പറഞ്ഞു
" അതല്ല മോളെ. ഞങ്ങൾക്ക് ഇന്ന് തന്നെ പോകണം. ഒരുമാസം ആകുമ്പോൾ ഇവർ ഇങ്ങോട്ടേക്ക് വരുമല്ലോ. അപ്പോൾ കുറച്ചുദിവസം താമസിക്കാം. " മുത്തു പറഞ്ഞു.
" എന്നാൽ ഇപ്പോൾ വീട്ടിലേക്ക് പോകാം. അവിടെനിന്നും വൈകുന്നേരം നാട്ടിലേക്ക് തിരിച്ച് പോയാൽ മതി. " രാധിക പറഞ്ഞു.
"എടാ ഞാൻ ഇവിടെ അടുത്ത് ഒരു റിസോർട്ടിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾക്ക് ഹണിമൂൺ ആഘോഷിക്കാൻ. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. ഹണിമൂൺ ഒക്കെ ആഘോഷിച്ച് കുറച്ചുദിവസം കഴിഞ്ഞ് പോകാം." രാകേഷ് പറഞ്ഞു.
"എടാ അത്. ... ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം.. " ഞാൻ പറഞ്ഞു.
"ആലോചിച്ച് പറഞ്ഞാൽ മതി.. ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകാം." രാധിക പറഞ്ഞു.
"അതെ അതാ നല്ലത്. വന്നിട്ട് വിശ്രമിക്കാൻ ഒന്നും സമയം കിട്ടിയില്ലല്ലോ. വീട്ടിൽ പോയി വിശ്രമിക്കാം. അപ്പോഴേക്കും ഒരു തീരുമാനം എടുത്താൽ മതി." രാകേഷ് പറഞ്ഞു.
അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് വന്നു.
" ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം.. അപ്പോഴേക്കും
💬 Comments
View all comments