Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]
ചൈയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അപ്പോഴേക്കും അമ്മ ഫോൺ എടുത്തു സംസാരിച്ചു തുടങ്ങി.
"ആ മോനെ ശ്രീ... ഈ പെണ്ണ് എല്ലാം പറഞ്ഞു കാണും അല്ലേ.. ഞങ്ങൾ അത് ഉറപ്പിച്ചു. ഇതാണ് അമ്മ മോനോട് പറഞ്ഞ സർപ്രൈസ്. അമ്മയുടെ വക മോനുള്ള സമ്മാനം.
മോൻ വന്നിട്ട് മോനോട് പറയാം എന്ന് കരുതിയതാ. അപ്പോഴേക്കും ഈ പെണ്ണ് എല്ലാം പറഞ്ഞല്ലേ.? "
അമ്മ പറയുന്നത് കേട്ട് തകർന്ന ഞാൻ അറിയാതെ ചോദിച്ചു.
"ഉറപ്പിച്ചോ..? എന്ത് ഉറപ്പിച്ചെന്ന്..?
"നിങ്ങളുടെ കല്യാണം. നീയും രേഷ്മയും തമ്മിൽ ഉള്ള കല്യാണം. "
" അച്ഛനോട് ചോദിച്ചോ..? എന്നോട്.." കൂടുതൽ ഒന്നും അമ്മയോട് ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും അമ്മ ഉത്തരം തന്നു.
"അച്ഛനോടൊക്കെ ഞാൻ നേരത്തെ ചോദിച്ചതാ. അച്ഛന് സമ്മതം ആണ്. നിന്റെ സമ്മതം ചോദിച്ചിട്ട് ഉറപ്പിച്ചോളാൻ നിന്റെ അച്ഛൻ പറഞ്ഞു. നിന്റെ സമ്മതം ചോദിക്കേണ്ട കാര്യം ഇല്ല എന്ന് ഞാൻ പറഞ്ഞു. നീ എന്റെ മോൻ ആണെങ്കിൽ ഞാൻ പറയുന്ന ഏത് പെണ്ണിനേയും നീ കേട്ടുമെന്ന് ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു. എന്താ നിനക്ക് സമ്മതം അല്ലേ..?"
" മ് " ഞാൻ അറിയാതെ മൂളി.
"അതാണ് എന്റെ മോൻ. അമ്മേടെ ചക്കരകുട്ടൻ."
ഞാൻ മൂളിയത് കേട്ട് അമ്മ പറഞ്ഞു. തുടർന്നു അമ്മ പറഞ്ഞു.
"ഈ കാര്യം ഞാൻ ആദ്യം ചോദിച്ചത് ഈ പെണ്ണിനോടാ... ഞാൻ ചോദിച്ചപ്പോൾ ഈ പെണ്ണില്ലേ രേഷ്മ അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചെട. ഇവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണെന്ന പറഞ്ഞത്. നമുക്ക് അടുത്ത
💬 Comments
View all comments