Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]
കഴിഞ്ഞു വീണ്ടും വിളിച്ചപ്പോൾ ഞാൻ ആ ഫോൺ എടുത്തു.
"'ഹലോ ജിത്തു ഏട്ടാ ഇത് ഞാൻ ആണ് 'രേഷ്മ'. ഇത് എന്റെ നമ്പർ ആണ്. ജിത്തു ഏട്ടൻ ഉറക്കം ആയിരുന്നോ..?"
"ആ അതേ ഞാൻ ഉറങ്ങിപോയി. " ഞാൻ പറഞ്ഞു.
"ഇത്രയും നേരത്തെയോ..? ഞാൻ കരുതി ജിത്തു ഏട്ടൻ എന്നെ വിളിക്കുമെന്ന്.. എന്നെ കെട്ടിയാലേ ഇത്രയും നേരത്തെ ഉറങ്ങാൻ ഒന്നും ഞാൻ സമ്മതിക്കില്ല. എനിക്ക് ഒരുപാട് സംസാരിക്കണം.. പിന്നെ പിന്നെ.. ജിത്തു ഏട്ടനെ കെട്ടിപിടിച്ചു ഉമ്മ വെക്കണം. "
അത് കേട്ട് ഫിദയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.
ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു. അതിന് ശേഷം ഫിദയെ കെട്ടിപ്പിടിക്കാൻ നോക്കിയപ്പോൾ അവൾ അകന്ന് മാറി. എന്നിട്ട് പറഞ്ഞു.
"എന്നെ തോടേണ്ട. പോ പോയി ആ രേഷ്മയെ തൊട്ടോ.. തൊടുക മാത്രം അല്ല കെട്ടിപിടിച്ചോ. അവൾക്ക് എന്റെ ശ്രീയേട്ടനെ കെട്ടിപിടിച്ചു ഉമ്മ വെക്കണം പോലും.. അതിന് അവൾ ഇങ്ങ് വരട്ടെ. അവളുടെ മുഖം ഞാൻ അടിച്ചു പൊളിക്കും . ഈ ശ്രീയേട്ടൻ എന്റെയാ എന്റെ മാത്രം."
ഫിദ കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തു മുഴുവൻ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"ഇല്ല. ഞാൻ ആർക്കും കൊടുക്കില്ല എന്റെ ശ്രീയേട്ടനെ.. പറ ശ്രീയേട്ടൻ എന്നെ വിട്ട് പോകുമോ..? അങ്ങനെ പോയാൽ പിന്നെ ഈ ഫിദ ജീവനോടെ കാണില്ല."
"ഇല്ലെടി പൊന്നേ.. എന്റെ പൊന്നിനെ വിട്ട് ഞാൻ എവിടേയും പോകില്ല ആർക്കും വിട്ട് കൊടുക്കുകയും ഇല്ല.
💬 Comments
View all comments