0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]

Author : VaSco Read All Parts 3.2K

രണ്ടാളും എന്റെ കൂടെ വരേണ്ട. ഇതിന് ഞാൻ ഒറ്റയ്ക്ക് മതി. അതു വരെ. എന്റെ മക്കൾ വീടിന്റെ അകത്ത് കിടന്ന് സ്നേഹിച്ചോ. ഇതുപോലെ പുറത്ത് കിടന്ന് സ്നേഹിക്കണ്ട."

അതും പറഞ്ഞു മുത്ത് തിരിച്ചു വീട്ടിലേക്ക് നടന്നു. പിറകെ ഞങ്ങളും.

ഉച്ചയ്ക്ക് മുത്തിന്റെ കൂടെ ഇരുന്ന് ഞങ്ങൾ മുത്ത് ഉണ്ടാക്കിയ ബിരിയാണി കഴിച്ചു. കഴിച്ച് കഴിഞ്ഞ ഞാൻ സോഫയിൽ പോയി ഇരുന്നു.

കുറച്ചു കഴിഞ്ഞു ഫിദ എന്റെ അടുത്ത് വന്ന് ഇരുന്നു. പിന്നേയും കുറച്ചു സമയം കഴിഞ്ഞപ്പോൾ മുത്ത് വേഷം മാറി അവിടേക്ക് വന്നിട്ട് പറഞ്ഞു

"അതേ ഞാൻ പുറത്ത് പോയി വരുമ്പോൾ .. രണ്ടുംകൂടെ വാതിലും തുറന്നിട്ട്‌ വല്ല മരത്തിന്റെ താഴെയോ മുകളിലോ പോയി കിടന്നേക്കരുത്. കേട്ടല്ലോ"

"ഇല്ല. ഞങ്ങൾ എവിടേക്കും പോകുന്നില്ല. ഞങ്ങൾ വാതിലും പൂട്ടിയിട്ട് റൂമിൽ തന്നെ ഇരുന്നോളാം. " ഫിദ പറഞ്ഞു.

ഫിദ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് മുത്ത് പുറത്തേക്ക് പോയി.

ഞാൻ അവിടെ ഹാളിൽ തന്നെ ഇരുന്നു. മുത്ത് എവിടെ ആയിരിക്കും പോയത്. എവിടെ പോകുന്നു എന്ന് പോലും പറഞ്ഞില്ലല്ലോ. ഇനി എന്റെ അമ്മയെ കാണാൻ ആയിരിക്കുമോ..? ഞങ്ങളുടെ കല്ല്യാണ കാര്യം സംസാരിക്കാൻ. ഏയ്‌ അല്ല. മുത്ത് അങ്ങനെ ഒന്നും പോകില്ല. ഇനി ഇവളുടെ ഉമ്മയെ കണ്ട് സംസാരിക്കാൻ ആയിരിക്കുമോ..? ഏയ്‌ അതും ആകില്ല. പിന്നെ ഈ മുത്ത് ഇപ്പോൾ എവിടെ പോയതാ. എന്റെ ചിന്തകൾ പലവഴി പോയി.

ഇനി ഈ കാര്യം എങ്ങനെ അമ്മയോട് പറയും. എങ്ങനെ അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കും. പറഞ്ഞാൽ തന്നെ അമ്മ സമ്മതിക്കുമോ. ഞങ്ങളെ

💬 Comments

View all comments