0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]

Author : VaSco Read All Parts 3.2K

രണ്ടു പേരേയും അടിച്ചു പുറത്താക്കാനും വഴിയുണ്ട്. അച്ഛനോ.... അച്ഛൻ എന്ത് പറയും. ഒന്നും അറിയില്ല.

. ഫിദയുടെ കല്യാണം വേഗം ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാ പെട്ടന്ന് തന്നെ ഇങ്ങനെ കല്ല്യാണം നടത്തേണ്ടി വന്നത്. അല്ലെങ്കിൽ അമ്മയെ പറഞ്ഞു സമ്മതിപ്പിച്ച ശേഷം ഞങ്ങളുടെ കല്യാണം നടത്തിയാൽ മതിയായിരുന്നു.

ഞാൻ അങ്ങനെ ഇരുന്ന് ഓരോന്ന് ആലോചിച്ചു. ഫിദ എന്റെ അടുത്ത് ഇരുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചില്ല.

"ഹലോ എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്. ആ രേഷ്മയെ കുറിച്ച് ആണോ..? " അവൾ ചോദിച്ചു.

അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത്.

"നീ എന്താ ചോദിച്ചത്..?" ഞാൻ ഫിദയോട് ചോദിച്ചു.

"അല്ല! ശ്രീയേട്ടൻ എന്തോ വലിയ ആലോചനയിൽ ആയിരുന്നല്ലോ. ഞാൻ അടുത്ത് തന്നെ ഇരുന്നിട്ടും എന്നെ ഒന്ന് ശ്രദ്ധിച്ചു പോലും ഇല്ലല്ലോ . എന്താ ഇങ്ങനെ ആലോചിക്കുന്നത്..? ആ രേഷ്മയെ കുറച്ചു ആണോ..?"

ഞാൻ ഫിദയെ നോക്കിയിട്ട് പറഞ്ഞു.

"പോടി പെണ്ണേ. അവളെ കുറിച്ചല്ല. അവളുടെ അമ്മയെ കുറിച്ച്."

"ങ്ങേ! അവളുടെ അമ്മയെ കുറച്ചോ. ശ്രീയേട്ടൻ എന്തിനാ അവളുടെ അമ്മയെ കുറച്ചു ആലോചിക്കുന്നത്. " ഫിദ ഞെട്ടികൊണ്ട് എന്നോട് ചോദിച്ചു.

"എടി എന്റെ ഫിദ കുട്ടി. അവളുടെ വീട്ടിൽ പോയിട്ട് എന്റെ അമ്മ കല്യാണത്തിന് വാക്ക് കൊടുത്തു എന്നല്ലേ പറഞ്ഞത്. ഇനി ഇപ്പോൾ എന്ത് ചെയ്യും എന്നാ ഞാൻ ആലോചിക്കുന്നത്. കല്ല്യാണം നടന്നില്ലെങ്കിൽ അവർക്കൊക്കെ സങ്കടമാകില്ലേ.."

വലിയ കാര്യം എന്ന പോലെ ഞാൻ പറഞ്ഞു

"ആണോ! എന്നാ അവളേയും അങ്ങ് കെട്ടിക്കോ. എന്നിട്ട് ശ്രീയേട്ടൻ അവരുടെ സങ്കടം മാറ്റികൊടുക്ക് . എനിക്ക്

💬 Comments

View all comments