0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]

Author : VaSco Read All Parts 3.1K

അവളേയും കെട്ടേണ്ടി വരും."

മെല്ലെ ചിരിയോടെ ഞാൻ പറഞ്ഞു.

"അയ്യടാ അങ്ങനെ വല്ലതും ചെയ്താൽ. ഞാൻ അവളെ കൊല്ലും എന്നിട്ട് ഞാനും ചാകും. ഈ ശ്രീയേട്ടൻ എന്റെയാ. എന്റെ മാത്രം ഞാൻ ആർക്കും കൊടുക്കില്ല എന്റെ ശ്രീയേട്ടനെ. "

അവൾ ദേഷ്യവും സങ്കടവും നിറഞ്ഞ ഭാവത്തോടെ വീണ്ടും പറഞ്ഞു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. അത് കണ്ടു ഞാൻ അവളെ വീണ്ടും കെട്ടിപിടിച്ചു. എന്നിട്ട് അവളോട് പറഞ്ഞു.

"അവളേയും കൊന്ന് നീയും പോയാൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത്.. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനും പോകും. നീ പോയ വഴിയിൽ തന്നെ. നീ കൂടെ ഇല്ലാതെ എനിക്ക് ഇനി ജീവിക്കേണ്ട..

ഞാൻ പറഞ്ഞത് കേട്ട് അവൾ കെട്ടിപിടിച്ചു കരഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു.

"ശ്രീയേട്ടാ. നമുക്ക് ഈ നാട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി പോയാലോ..? ശ്രീയേട്ടനെ എനിക്ക് നഷ്ട്ടപെട്ടാൽ പിന്നെ എനിക്കും ജീവിക്കാൻ ആകില്ല. ശ്രീയേട്ടാ. പിന്നെ ഞാനും....." അത്രയും പറഞ്ഞു ഒരു തേങ്ങലോടെ അവൾ നിർത്തി.

എന്നെ കെട്ടിപിടിച്ചു തേങ്ങി തേങ്ങി കരയുന്ന അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"അതൊന്നും വേണ്ട പെണ്ണേ. കുറച്ചു ദിവസം കഴിഞ്ഞു ഞാൻ അവളെ പോയി കാണാം. അവളോട് നമ്മുടെ കാര്യം ഞാൻ പറഞ്ഞോളാം. അവളോട് ഇതിൽ നിന്ന് പിൻമാറാൻ പറയാം. നീ പേടിക്കാതെ ഇരിക്ക്. നിനക്ക് ഞാൻ ഒരിക്കലും നഷ്ടപ്പെടില്ല. നമ്മൾ ഒന്നല്ലേ പൊന്നേ."

ഞങ്ങൾ കുറച്ചു സമയം കൂടെ അവിടെ റൂമിൽ തന്നെ കിടന്നു. പിന്നെ മുത്ത് പറഞ്ഞപോലെ പറമ്പിൽ കൂടെ നടന്നു.

പറമ്പിലെ ഒരു

💬 Comments

View all comments