Chapter Title : Forgiven 1 [വില്ലി ബീമെൻ]
കണ്ടിട്ട് എന്തോ പോലെ തോന്നി..ഈ വീട്ടിന്റെ ഐശ്വര്യം ആയിരുന്നവാൾ..ഇന്ന് അവളുടെ മുഖത്തെക്ക് നോക്കാൻ തന്നിക്കും കഴിയുന്നില്ല..തന്റെ തീരുമാനങൾ തെറ്റ് ആയിരുന്നു എന്നു മനസിൽ ആകാൻ അഞ്ചു വർഷങ്ങൾ എടുത്തിരിക്കുന്നു..അയാൾക്ക് സ്വയം പുച്ഛം തോന്നി.. ആരോടോയുള്ള വാശി തന്റെ മോളുടെ ജീവിതം തന്നെ ഇല്ലാതെയാക്കി...
കുറച്ചു സമയം കഴിഞ്ഞു ആദി കാർ ആയിട്ട് വന്നു...
ആദിത്യാൻ എന്നാ ആദി.. ശേഖരന്റെ അനിയന്റെ മകൻ...
"അച്ഛാ, ഞങ്ങൾ പോയിട്ടു വരാം "...
ശേഖരനോട് പറഞ്ഞു അനു അമ്മു മോളെയും എടുത്തു കാറിൽ കയറി...
"മിനി ആന്റിയുടെ വീട്ടിൽ പോയ മതിയോ"...ആദി അവളോട് ചോദിച്ചു കാർ തിരിച്ചു...
"നിനക്ക് ബുദ്ധിമുട്ട് ആയോ"...
"ഞാൻ രാവിലെ ലോഡ് ഇറക്കി വന്നേയുള്ളു..ഹോസ്പിറ്റലിൽ പോന്നേ പോകാം.."...
"ആന്റിടെ അടുത്ത് മതി"...
"കിരൺ ഏട്ടൻ ഇല്ലേ "...
"രാവിലെ പോയി"...അനു അമ്മുമോളെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു...
"നിന്റെ ഏട്ടൻ എന്ത് പറയുന്നു.."..ആദി മനഃപൂർവം ചോദിച്ച ചോദ്യം ആയിരുന്നു അത്...
തന്റെ അനുജത്തി കഴിഞ്ഞേ ആരുയുള്ളും എന്നു പറഞ്ഞവൻ സ്വന്തം കാര്യത്തിനും വേണ്ടി അവളെ.. അവൾ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നവനും തന്നെ കൈപിടിച്ചു കൊടുത്തു...
അനുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആദി പിന്നിട്ട് ഒരിക്കലും മംഗലത് തറവാട്ടിൽ കയറിട്ടില്ല...
"ചേച്ചിയുടെ വീട്ടിൽ പോയിയിരിക്കുവാ "...അവൾ മറുപടി പറഞ്ഞു...
"നീ വീട്ടിൽ തന്നെയിരിക്കാതെ..ഇടക്കും കമ്പനിയിലേക്കു ഓക്കേ ഇറങ്ങണം "...
"എന്നിക്ക് എന്റെ മോൾ മാത്രം മതി..ആരുടെ ഒന്നും വേണ്ട.."...
അനു അമ്മുമോളേടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു..അവളെ മാറോട് ചേർത്ത് പിടിച്ചു...
കാർ മിനിയുടെ വീടിന്റെ മുന്നിൽ എത്തി...
അനു മോളെ എടുത്തു ഇറങ്ങി...
"ഞാൻ വരണോ"...ആദി ചോദിച്ചു...
"വേണ്ട"...അവൾ അകത്തേക്കും നടന്നു...
വീട്ടിലേക്കും കയറിവരുന്ന അനുവിനെ കണ്ടപ്പോൾ മിനി അവളുടെ അടുത്തേക്കും നടന്നു വന്നു അമ്മു മോളെ കൈയിൽ മേടിച്ചു..
"എന്ത് കോലമാണ് അനു "...
അവൾ മിനിയെ നോക്കി ഒന്നും ചിരിച്ചു ".. "നിന്നെ കണ്ടല്ലേ മോളും വളരുന്നെ "...
അനു ഒന്നും മിണ്ടിയില്ല.മിനി അവളെ വിളിച്ചു അകത്തേക്ക് നടന്നു...
"അമ്മു മോളെ എഴുന്നേറ്റെ.ആന്റി ഒരു ഇഞ്ജക്ഷൻ തരട്ടെ"...
ടേബിൾ കിടത്തി അമ്മുവിന്റെ ദേഹത്തൊക്കെ പിടിച്ചു നോക്കി പരിശോദിച്ചു കൊണ്ടു മിനി ചോദിച്ചു.
"അമ്മു മോൾക് ഇഞ്ജഷൻ പേടിയാ "...
ഉറങ്ങി കിടന്ന അമ്മു പെട്ടന്ന് ചാടി എഴുന്നേറ്റു...
"എടി കള്ളി നിന്റെ കള്ള ഉറക്കം ആയിരുന്നോ "..
💬 Comments
View all comments