Chapter Title : Forgiven 1 [വില്ലി ബീമെൻ]
മിനി അമ്മുവിന്റെ വയറിൽ പിടിച്ചു ഇക്കിളിയിട്ടു...
അമ്മു കിടന്നു കുണുങ്ങി ചിരിക്കാൻ തുടങ്ങി..
അനു മോളെ ടേബിൾ നിന്നും എടുത്തു മടിയിൽ ഇരുത്തി...
"മോൾക്ക് നീ കഴിക്കാൻ ഒന്നും കൊടുക്കില്ലേ"...
അമ്മുവിന്റെ കണ്ണ്പോള താഴ്ത്തി നോക്കി മിനി ചോദിച്ചു...
"മോൾക് അമ്മ കഴിക്കാൻ തരുവല്ലോ"... അമ്മുവാണ് അതിനു മറുപടി പറഞ്ഞതും...
"ഒരു കുപ്പി മുരുന്നു തരും മിനിന്റി..മോൾ കുടിക്കണം കേട്ടോ"...
കുടിക്കാം എന്ന രീതിയിൽ അമ്മു തലയാട്ടി..
"ആരാ നിന്റെ കൂടെ വന്നേ"...
"ആദി"...
മിനി റൂമിലേക്കു കയറിപോയി ഒരു കുപ്പിമരുന്നു എടുത്തു വന്നു അനുവിന്റെ കൈയിൽ കൊടുത്തു...
"എന്തെങ്കിലും ഉണ്ടെങ്കിൽ അവനോട് എങ്കിലും പറ"...
"ഞങ്ങൾ ഇറങ്ങട്ടെ ആന്റി"...
അനു പുറത്തേക്കു ഇറങ്ങുന്നത് നോക്കി മിനി അവടെ നിന്നും..പഠിത്തം കഴിഞ്ഞു തന്നെ കാണാൻ ഓടി വന്നവളുടെ നിഴൽ മാത്രമാണ് അവൾ ഇപ്പോൾ..ഇന്ന് അവൾ താനെ സ്നേഹത്തോടെ കെട്ടിപിടിക്കില്ല.. ഞാനുടെ അല്ലെ അവളുടെ ഈ അവസ്ഥക്ക് കാരണം.അവരും മനസിൽ ഓർത്തു.
പുറത്തേക്കു ചെന്നപ്പോൾ തന്നെ അമ്മുമോൾ..
"ആദിമാമ്മ"..എന്നു വിളിച്ചു അവന്റെ കൈയിലേക്ക് ചാടി...
"അമ്മു മോളേടെ അസുഖം ഓക്കേ മാറിയോ"...
ആദി മോളെ എടുത്തു കവിൾ ഒരു ഉമ്മ കൊടുത്തു കൊണ്ടു ചോദിച്ചു...
"എന്നിക് ഐസ്ക്രീം വേണം"...
"പനിയുള്ള നിന്നങ്ക് ഞാൻ വാങ്ങി തരാം".. അവൻ അമ്മുവിനെ എടുത്തു കാറിലേക്കും കയറി.."എന്ത് പറഞ്ഞു"...അനുവിനോട് ചോദിച്ചു അമ്മുവിനെ അവളുടെ കൈയിൽ കൊടുത്തു കാർ സ്റ്റാർട്ട് ചെയ്തു...
"ഒരു ടോണിക് തന്നു"...
തിരിച്ചുയുള്ള യാത്രയിൽ അമ്മു ആദിയുമായി എന്തൊക്കെയോ സംസാരിച്ചുയിരുന്നു.. ചിരിയും കളിയുമായിരുന്നു..അനു വേറെ എന്തോ ചിന്തയിൽ മുഴുകി പുറത്തേക്കു നോക്കിയിരുന്നു...
വീട്ടിൽ എത്തി..ആദിയാണ് അമ്മുമോളെ എടുത്തു ഇറങ്ങ്യയത്...
"അച്ഛാ ഞാൻ ഇറങ്ങുവാ "... ശേഖരന്റെ കൈയിൽ അമ്മുവിനെ കൊടുത്തു അവൻ തിരിഞ്ഞു നടന്നു...
"നിന്റെ കല്യാണ കാര്യം എന്തയി"... കാറിൽ കയറാൻ തുടങ്ങി അവനോടയി ശേഖരൻ ചോദിച്ചു...
"അച്ഛനും താല്പര്യമില്ല "...
"ഞാൻ സംസാരിക്കണോ"...
"വേണ്ട"...
അനുവിനെ കൈ കാണിച്ചു.ആദി കാർ എടുത്തു പോയി..
"നി പോയി എന്തെങ്കിലും കഴിക്കു"...
ആദിയുടെ കാർ പോകുന്നതും നോക്കി നിന്ന അനുവിനോട് ശേഖരൻ പറഞ്ഞു.
"എന്നിക്ക് ഒന്നും വേണ്ട അച്ഛാ"..
അനു ഉമ്മറത്തെ കസേരയിൽ കയറിയിരുന്നു...
"അമ്മു മോൾ അടുക്കളയിലേക്കു ചെല്ല് "...
ശേഖരൻ മോളെ താഴെ നിർത്തികൊണ്ട് പറഞ്ഞു...
താഴെ വെക്കണ്ട താമസം അമ്മു അടുക്കളയിൽ ലേക്കു ഓടി...
"എന്നിക്ക് ഒന്നും ഉറങ്ങണം അച്ഛാ"...
💬 Comments
View all comments