Chapter Title : Forgiven 2 [വില്ലി ബീമെൻ]
രണ്ടുപേരും ഒന്നിച്ചു നിൽക്കുന്ന കുറെ കാര്യങ്ങളുമുണ്ട്.അവളെ ആരുടെ മുന്നിലും മോശം ആകുന്നതും എനിക്കും ഇഷ്ടമല്ല.
കുറച്ചു സമയം കൊണ്ടു ഞങ്ങൾ മേഘയുടെ വീട്ടിൽ എത്തി.
തെറ്റില്ല രീതിയിൽ വീടൊക്കെ അലങ്കരിച്ചുണ്ട്...
ഒഴിഞ്ഞു കിടന്ന ഒരു സ്ഥലത്തു മേഘ കാർ കയറ്റിട്ടു..
"നിന്റെ ഫാമിലി മുഴുവൻ ഉണ്ടാലോ "...
മുറ്റം നിറഞ്ഞു കിടക്കുന്ന കാറുകൾ നോക്കി ഞാൻ അവളോട് ചോദിച്ചു...
"ഗോപൂസ് എന്റെ കൂടെയില്ലേ "...
"അങ്ങനെ എങ്കിൽ ഓക്കേ "...
എന്റെ കൈ അവളുടെ നേരെ നീട്ടി മേഘ എന്റെ കൈയിൽ പിടിച്ചുകൊണ്ടു മുന്നോട്ട് നടന്നു...
"എടി..അവരും വന്നു.."..ഞങ്ങളെ കണ്ടു മേഘയുടെ അച്ഛൻ (വേണു അങ്കിൾ )ഇറങ്ങിവന്നു പുറകെ അവളുടെ അമ്മ (ലതന്റി)യും.
"ഞാൻ ഇപ്പോൾ ഓർത്തെയുള്ളു നിങ്ങടെ കാര്യം"... ലതന്റി ക്ലിഷേ ഡയലോഗ് അടിച്ചു...
"അച്ഛനും അമ്മയും വന്നിലെ..".വേണു അങ്കിൾ എന്നോടായി ചോദിച്ചു...
"അവര് നാളെ രാവിലെയെത്തും അങ്കിളെ ".ഞാൻ കുറച്ചു സോഫ്റ്റ് ആയിട്ടാണ് മേഘയുടെ അച്ഛനോടും അമ്മയോടും സംസാരിക്കുന്നെ...
"തന്റെ ജോലിയൊക്കെ എങ്ങെനെ "...
"കുഴപ്പമില്ല "...
"മ്മ് "..അങ്കിൾ ഒന്നുംമുള്ളി...
പുള്ളികാരനും ഞാൻ ഷോറൂമിൽ പോകുന്നത് ഇഷ്ടമല്ല.സ്വന്തമായി രണ്ടും bmw കാറുകൾ ഉള്ളയാളുടെ മരുമോൻ.ഷോറൂമിൽ മാനേജർ അതു സർവീസിന്റെ.പുച്ഛം വെറും പുച്ഛം.
"ഡ്രസ്സ് ഓക്കേ മാറി വാ..".ലതന്റി ഞങ്ങളെ റൂമിലേക്ക് പറഞ്ഞുയച്ചു...
രണ്ടാമത്തെ നിലയിലാണ് മേഘയുടെ മുറി.വേണു അങ്കിൾ ഒരു ചെറിയ കോടിശ്വരനാണ്.മുന്ന് ഹോട്ടൽ.രണ്ട് റിസോർട്ട്.എക്സ്പോർട്ടും ഇൻപോർട്ടും.ഇല്ലാത്ത പരുപാടിയില്ല.ഇപ്പോൾ എല്ലാം നോക്കി നടത്തുന്നത് ഹരിയാണ്.മേഘയുടെ രണ്ടാമത്തെ അനുജൻ.അവന്റെ നിശ്ചയമാണ് നാളെ...
"എസിയോക്കേ ഉണ്ടാലോ.."..
സ്‌നേഹ ആദ്യമായിട്ടാണ് മേഘയുടെ റൂമിൽ...
"വേണു അങ്കിൾ റിച്ചല്ലേ മോളെ..".വായും പൊളിച്ച് റൂമിലെ കാഴ്ചകൾ നോക്കിനിന്ന സ്നേഹയുടെ വാ പിടിച്ചു അടച്ചു ഞാൻ പറഞ്ഞു...
"അതെ ഏട്ടാ ഞങ്ങൾ ഡ്രസ്സ് മാറട്ടെ.പുറത്തേക്കു നില്കും..".
മേഘ എന്നോട് പറഞ്ഞു കണ്ണടച്ച് കാണിച്ചു...
പെണ്ണ് പണി തുടങ്ങി.വേറെ ഒന്നും കൊണ്ടല്ല.കുടിവന്നാൽ ഗോപുസ്.ഈ ഏട്ടാ വിളി ചില പ്രതേക സാഹചര്യത്തിൽ മാത്രമേയുള്ളു..
ഞാൻ റൂമിനും പുറത്തേക്കുയിറങ്ങി.
അപ്പോളാണ് സഞ്ജു എന്റെ അടുക്കലേക്കു വന്നത്.മേഘയുടെ ഇളയ അനിയനാണ്..
"അളിയൻ വന്നന്നു അമ്മ പറഞ്ഞു.അതാ ഞാൻ ഇങ്ങും പോന്നത് ".
എന്റെ തോളത്തു വന്നു കൈയിട്ടു അവൻ പറഞ്ഞു...
അളിയൻ വന്നപ്പോൾ തന്നെ സോപ്പ് ആണലോ.ഇത് വലിയ എന്തോ പണിയാണ്...
"നിന്റെ പഠിത്തം ഓക്കേ കഴിഞ്ഞോ.."...ഒരു മര്യാദയുടെ പുറത്തു ഞാൻ ചോദിച്ചു..
മേഘ എന്നോട് പറഞ്ഞതാ ഇവൻ സപ്ലി അടിച്ചു
💬 Comments
View all comments