Chapter Title : Forgiven 3 [വില്ലി ബീമെൻ]
അവന്റെ ഫ്രണ്ട്സിനെ ആരോ പഞ്ഞികിട്ടുപോലും...
"നിങ്ങൾ ഇറങ്ങുവാണോ "....
"എനിക്കും കോളേജിൽ പോണം"...
മേഘ അവനോട് പറഞ്ഞു...
"നീ എവടെ പോയി ".
ഞാൻ അവന്റെ തോളിൽ കൈവെച്ചോണ്ട് ചോദിച്ചു...
"ഒന്നും പറയണ്ട അളിയാ.എന്റെ കോളേജ് ഫ്രണ്ട്സിനെയോക്കേ ആരോ എടുത്തിട്ടു ഇടിച്ചു..രണ്ടാളുടെ കൈയും ഒടിഞ്ഞിട്ടുണ്ട്.."..
അവൻ കുറച്ചു ദുഖത്തോടെ പറഞ്ഞു...
"ആരാന്നു വല്ലതും അറിഞ്ഞോ "..
"ഇല്ലാ അളിയാ ഏതോ പണി അറിയാവുന്നവന്നാണ് ഡോക്ടർ പറഞ്ഞത് "..
"എന്നാൽ ശെരിയാടാ ഞങ്ങൾ ഉറങ്ങുവാ ".
ഞാൻ അവനോട് പറഞ്ഞു.ഞങ്ങൾ കാറിന്റെ അങ്ങോട്ട് നടന്നു...
"അതേ കാർ എടുക്കുവോ "...
മേഘ എന്നോട് അപേക്ഷപോലെയാണ് ചോദിച്ചത്...
രാത്രിയിൽ അവളെ കൊണ്ട് ഡ്രൈവ് ചെയ്ക്കുന്നത് ശെരിയല്ല...
ഞാൻ കാറിന്റെ താക്കോൽ വാങ്ങി..
പത്തുമണിയോടെ ഞങ്ങൾ അവ്ടെന്നു ഇറങ്ങി..
കാർ കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ മേഘ ഉറക്കം പിടിച്ചുയിരുന്നു..എന്റെ തോളിലേക്ക് അവൾ ചാരി കിടന്നു..വീണ്ടും എന്റെ ഇടതും കൈ അവൾ സ്വന്തമാക്കി...
വീട് എത്തിയിട്ടും അവളെ ഞാനും വിളിക്കാൻ പോയില്ല..കൈയിൽ കോരി എടുത്തു..ടീച്ചർ എവടെ അറിയാൻ നല്ല സൂപ്പർ ഉറക്കം..ബെഡ്‌റൂമിൽ കൊണ്ട് കിടത്തി...
കുറെ നാളുകൾ കഴിഞ്ഞു ദേഹം അനങ്ങിയതും കൊണ്ട് ഞാനും കേറികിടന്നു...
——————————————————————
⏮️⏮️
"ഞങ്ങൾ ആൾ അറിയാതെ "....
" ചേട്ടാ ഒരു അബദ്ധം പറ്റിയതാ"....
"ഇനി നിന്നെയൊക്കെ സഞ്ജുവിന്റെ കൂടെ എങ്ങാനും കണ്ടാൽ "....
കൂടുതൽ ഒന്നും ഞാൻ ചെയ്തില്ല പിള്ളര്ല്ലെ..രണ്ടിന്റേം കൈത്തണ്ട പിടിച്ചു മുകളിലേക്കു ഒന്നും പൊക്കി..അങ്ങും ഒടിച്ചു...
അവനൊക്കെ നോക്കിയതും പോരാഞ്ഞിട്ടു..മൊബൈലിൽ വീഡിയോ പിടിച്ചു വെച്ചേക്കുന്നു...
എന്റെ ടീച്ചറിനെയും അനിയത്തിയും ഇനി അവമാരും നോക്കില്ല..എന്റെ മാത്രമല്ല ആരുടെയും...
പിറ്റേന്ന് രാവിലെ സ്നേഹയുടെ വിളികേട്ടാണ് ഞാൻ എഴുന്നേക്കുന്നെതും...
"എന്നാടി.."..
"ചേച്ചിയുടെ കാർ സ്റ്റാർട്ട് ആകുന്നില്ല.."...
"അതിനു.."..
എഴുന്നേക്കാൻ മടിച്ചു ഞാൻ തിരിഞ്ഞു കിടന്നു...
"അതെ അച്ഛൻ പറഞ്ഞു ചേട്ടനോട് കൊണ്ടാകാൻ "..
അവൾക് വന്നു പറഞ്ഞാൽ എന്താ..നാശം പിടിക്കാനായിട്ട്..ഞാൻ കട്ടിലിൽ എഴുന്നേറ്റു സ്നേഹയുടെ കൂടെ പുറത്തേക്കു ഇറങ്ങി...
വാതിൽ തന്നെ അച്ഛൻ നിൽക്കുണ്ടായിരുന്നു...
"നീ മോളെ കൊണ്ടു വിടും"....
"ഞാൻ വണ്ടി ഒന്നും നോക്കട്ടെ "..
എന്നു പറഞ്ഞു കാറിന്റെ അടുത്തേക്കും നടന്നു...
"സേവിയോട് ഞാൻ പറഞ്ഞിട്ടുണ്ട്..ഷോറൂമിൽ കൊണ്ട് പോണം..".
അച്ഛൻ എന്നോട് പറഞ്ഞു..
ഇയാൾ ആരാ ജ്യോത്സൻ ആണോ..
"നിന്നക് അങ്ങോട്ട് ആക്കിയാൽ എന്താ..".
അമ്മയും അങ്ങോട്ട് വന്നു..
ഷോൾഡർ ബാഗുമിട്ടു കൈയിൽ ഒരു ഫയലും പിടിച്ചു
💬 Comments
View all comments