Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
ശേഖരൻ സാർ കൊടുത്തു വിട്ട ഡീറ്റെയിൽസിൽ ഒരു ഗോപാലകൃഷ്ണനാണ് പുതിയ ഓഫീസ് ഹെഡ് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളു..
"എന്താണ്ടാ പതിവ്യില്ലാതെ ".ശശി.
"എന്റെ കമ്പനിക്ക് ലോഡ് എക്സ്പോർട്ടിനുവേണ്ടി പെർമിഷൻ വേണം".
"ഡീറ്റെയിൽസ് പറ ".
"SKM ഗ്രൂപ്പ് ഓഫ് കമ്പനിസ് ".
സേതു പറഞ്ഞ പേരുകെട്ട് ശശിധാരൻ ചിരിച്ചു.
"ഞാൻ സീരിസാണ് ".സേതുവിന്റെ ടോൺ മാറി..
"രാജ ഒരു മീറ്റിംഗിൽ ഇരിക്കുവാണ്. ഒരു മണിക്കൂർ വെയിറ്റ് ചെയ്യു ഞാൻ ഒരാളെ ഓഡർ കൊടുത്തു അങ്ങോട്ട് വിട്ടേക്കാം ".ശശിധരാനും സീരിസായി തന്നെ പറഞ്ഞു..
"ഓക്കേ ".സേതു കോൾ കട്ട് ചെയ്തു..
"സോറി സർ ".സേതുവിന്റെ അടുത്തേക് വന്നു നിന്നും അയ്യർ പറഞ്ഞു..
"അയ്യർ സാർ അടുത്ത പ്രശ്നം പറ ".
അയാളെ നോക്കി ചിരിച്ചുകൊണ്ട് സേതു ചോദിച്ചു..
അയ്യർ ആദിയെ നോക്കി.
പേടിക്കണ്ട എന്നാ പോലെ ആദി തലയാട്ടിയപ്പോൾ അയ്യർ വീണ്ടും പഴയ പോലെയായിരുന്നു..
"സ്റ്റാഫാണ് ".
"അവരുടെ പ്രശ്നം ".
"സാലറി ഉയർത്തി കൊടുക്കണം
മെയിനായി പറയുന്നതും അതാണ് "..
"ആദി,ഇപ്പോളത്തെ സാലറി ഡീറ്റെയിൽസ് "..
"ആദ്യമായി ജോലിക്കും കയറുന്ന ഒരാൾക്കും 8500 മുതൽ പതിനായിരം.മൂന്നു വർഷത്തിൽ കൂടുതൽ എക്സ്പീരിയൻസ് ഉള്ളവർക്കു 40-45.സിനിയർ ലെവൽ 75 വരെ കൊടുക്കുന്നണ്ട് "..സാലറി ഡീറ്റെയിൽസ് ഫയൽ സേതുവിന്റെ കൈയിൽ കൊടുത്തു ആദി പറഞ്ഞു..
"ബോണസ് ഇൻഷുറെൻസ് ഇതിൽ പെടുമോ "..ഫയൽ മാറിച്ചുനോക്കി സേതു ചോദിച്ചു..
"ഇല്ല സാലറി മാത്രമാണ് ".ആദി മറുപടി പറഞ്ഞു..
"നിങ്ങൾ മൂന്നുപേരും ചെന്നു നമ്മടെ ജോലിക്കാരുമായി ഒരു മീറ്റിംഗ് വിളിക്കും ഞാൻ ഇപ്പോൾ വരാം ".
💬 Comments
View all comments