0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 853

അനിലിന്റെയും അനീഷിന്റെ അമ്മ പറഞ്ഞു കണ്ടോടാ എന്റെ പിള്ളേര് മീനും കൊണ്ട് വന്നത് നിങ്ങൾ ഒക്കെ എന്താ പറഞ്ഞെ അവരങ് പോവും എന്നോ കടലമ്മ സത്യം ഉള്ളവളാ...

അമ്മു : ഒന്നും ഇല്ലെങ്കിൽ പോലും കടലമ്മ എന്നല്ലേ നമ്മൾ ഈ കടലിനെ വിളിക്കുന്നെ ആ അമ്മ എന്നെ എന്തായാലും ചതിക്കില്ല

അവിടെ കൂടി ഇരുന്ന പലരും വന്നു അമ്മുവിനെയും അനീഷിനെയും അനിലിനെയും പൊക്കി എടുത്തു അതിൽ ചിലർ പറഞ്ഞു നീ ശെരിക്കും ഒരു ഉശിരുള്ള പെണ്ണാടി...

അങ്ങനെ ഈ വർത്താ അറിഞ്ഞ ശേഖരൻ അവന്റെ ശിങ്ങിടികളോട് പറഞ്ഞു

ശേഖരൻ : ഡാ അവരോട് ഇതങ്ങു നിർത്തിക്കോളാൻ പറ വെറുതെ കുട്ടി കളി കളിച്ചു കാര്യം ആക്കണ്ട എന്ന് എന്നെ അങ്ങോട്ട്‌ വരുത്തിക്കേണ്ട പറ

ജോലിക്കാരനിൽ ഒരുത്തൻ : എന്റെ മൊതലാളി നിങ്ങൾ ആണോ ഇങ്ങനെ പേടിക്കുന്നെ രണ്ടു പീറ ചെക്കനും മൂക്കള ഒലിപ്പു മാറാത്ത ഒരു പെണ്ണും കടലിന്റെ മുറ്റത്തു പോയി രണ്ടു മീൻ കൊണ്ട് വന്ന തകരുന്നത് ആണോ മൊതലാളി നമ്മുടെ ഈ കച്ചവടം

ശേഖരൻ : ആഹ്ഹ് അതല്ല മണ്ട എനിക്ക് എതിര് ഒരു ചെറിയ നെത്തോലി വന്നാലും തിമിഗ്ഗലം വന്നാലും അത് എനിക്ക് ശത്രു ആണ് തീർത്തേക്കണം മുളയിലേ

എന്നാ തുറയിൽ അവരുടെ മീൻ എടുത്തു വിൽക്കാൻ വേണ്ടി എല്ലാരും വന്നു രാവിലെ ശേഖരന്റെ വണ്ടിയിൽ തുറയിൽ വന്നു നിന്നു അതിൽ നിന്നും ഒരുത്തൻ വന്നു

കുട്ടയിൽ മീൻ വിൽക്കുന്ന ഒരു ചേച്ചിയോടായി പറഞ്ഞു

: ഇന്നലെ കടലിലേക്ക് പോയിട്ടല്ലേ ഉള്ളൂ അവർ ഇന്നലെ തിരിച്ചു വന്നോ

ചേച്ചി : അല്ല ഇത് നമ്മുടെ പിള്ളേര് കൊണ്ട് വന്ന മീൻ ആണ് നിങ്ങളുടെ വിലയെക്കാൾ പകുതിയേ ഉള്ളൂ അപ്പൊ അത് വാങ്ങി

അത് കേട്ടതും അയാൾ ആ മീൻ കുട്ടക്ക് ഒരു ചവിട്ടു കൊടുത്തു എന്നിട്ട് അവരുടെ മുടി കുത്തിനു പിടിച്ചു

: എടി കഴിവെറിയുട മോളെ ഇത്രയും കാലം ഈ പീറ പിള്ളേര് ഉണ്ടായോ

ചേച്ചി : അയ്യോ എന്നെ വിടണേ

പണിക്കാരൻ

💬 Comments

View all comments