0%

Chapter Title : ഗായത്രി എന്റെ അമ്മ [ഗുൽമോഹർ]

Author : Gulmohar Read All Parts 5.4K

നടന്നു....

വിചാരിച്ചപോലെത്താനെ അമ്മിണിയമ്മയും നമ്മളെ മാതാശ്രീയും പൊരിഞ്ഞ കത്തിയാണ്...

പഠിക്കാലോട്ട് കേൾക്കുന്നുണ്ട് രണ്ടാളുടെയും വർത്തമാനം....
പൊതുവെ അമ്മ പതിഞ്ഞെ സംസാരിക്കാറുള്ളു...

ഇതിപ്പോ അവരോടു ആയതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞു ചിരിക്കുന്നത്....
ഒരുപാട് കടപ്പാടുണ്ട് അവരോടു അമ്മയ്ക്കും എനിക്കും....

അമ്മയുടെ കൈ പിടിച്ച് എല്ലാരേയും എതിർത്തു അച്ഛൻ ഒരു നാലു കവുങ് വാങ്ങി ഒരു കൂരാ പണിത് താമസം തുടങ്ങുമ്പോൾ ഒരു കൂടപ്പിറപ്പുകളെ പോലെ ചേർത്ത് പിടിക്കാൻ അവരുമാത്രമേ ഉണ്ടായുള്ളൂ എന്ന് അമ്മയുടെ മടിയിൽ തലവച്ചിട്ട് കിടക്കുമ്പോൾ എപ്പോഴും പറയും...

പിന്നെ ഓർക്കപ്പുറത്തു അച്ഛൻ അമ്മയെ തനിച്ചാക്കി ഈ ഭൂമിയിൽനിന്ന് വിടവാങ്ങിയപ്പോഴും പകച്ചു നിന്ന ഒരു എന്നെയും അമ്മയെയും ചേർത്ത് പിടിക്കാൻ അവർ മാത്രമേ ഉണ്ടായുള്ളൂ....

വഴിയിലോട്ട് വീണുകിടക്കുന്ന ഓലടൽ വലിച്ചിട്ടു മുൻപ് മതിലുകെട്ടാൻ ഇറക്കിയിട്ട് ബാക്കിയായ ചെക്കലിന്റെ മേലോട്ട് ഓലക്കേറ്റിയിട്ട് ഉമ്മറത്തോട്ട് കയറിയപ്പോൾ അമ്മിണിയമ്മ മെല്ലെ നടുവിന് താങ്ങു കൊടുത്തു എണീറ്റു....

ഓ വന്നോ അമ്മേടെ പൊന്നാര കൊങ്ങിക്കുട്ടൻ....
ആള് തമാശക്ക് ഉണ്ണിക്കുട്ടൻ എന്നുള്ളത് അങ്ങനെയേ വിളിക്കൂ....
എന്റെ പാറുവമ്മ നല്ല ചൂടിലാണല്ലോ അമ്മേ...

എന്തുട്ടാ ഇങ്ങള് എന്റെ പൊന്നിനെ സങ്കട പെടുത്തിയെ എന്ന് പറഞ്ഞു പാറുവമ്മയുടെ താടി ഒന്ന് വേദനിപ്പിക്കാതെ നുള്ളിയിട്ട് കയ്യിലുള്ള കവർ അമ്മയുടെ കൈയിൽ കൊടുത്തു...
ഇറായത് കെടുക്കുന്ന തോർത്തു എടുത്ത് മുഖമൊന്നു അമർത്തി തുടച്ചു....

നേരം ഏഴു കഴിഞ്ഞപ്പോൾ തുടങ്ങിയതാ നിന്റെ അമ്മ എന്റെ ഉണ്ണിക്കുട്ടനെ കാണാനില്ലല്ലോ എന്നും പറഞ്ഞിട്ട് എന്റെ ചെവിതല കേൾപ്പിച്ചിട്ടില്ല....

അത് പിന്നെ എന്റെ അമ്മേടെ ചക്കര ഞാനല്ലേ എന്റെ കോരുവമ്മേ എന്ന് പറഞ്ഞു ചിരിച്ചിട്ട് അവരുടെ അടുത്തായി

💬 Comments

View all comments