Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]
പോക്കറ്റിൽ നിന്നൊരു വിക്സ് മിട്ടായിയും
വായിലോട്ടിട്ട് തിരിഞ്ഞപ്പോൾ മാഷ്ടെ പഴയ സ്പ്ലണ്ടർ ഒരു ഓട്ടയെയും കവർ ചെയ്തു പാർക്കിന്റെ ഇടതുഭാഗത്തായിട്ടുള്ള ഗുൽമോഹറിന്റെ അടിയിൽ കൊണ്ടുപോയി നിർത്തുന്നത് കണ്ടു.
ഉണ്ണി ഇരിക്കേടോ...
ഒരുപാടായോ വന്നിട്ട്...
ഇറങ്ങുമ്പോൾ ഒരു മിസ്സ് അടിക്കാൻ പറഞ്ഞിട്ട് ഇവിടെ വന്നിട്ടാണോ എന്നെ വിളിച്ചത്....
അതുപറഞ്ഞു പാർക്കിന്റെ അധികം ആളുകൾ വരാത്ത ഭാഗത്തുള്ള ബെഞ്ഞിലോട്ട് മാഷിരുന്നിട്ട് കൈകൊണ്ടു അടുത്ത് ഇരിക്കാൻ പറഞ്ഞു...
സത്യത്തിൽ വിട്ടുപോയതാണ് മാഷേ...
പിന്നെ വൈകീട്ട് ഫ്രീയായിരുന്നു. അപ്പോപ്പിനെ കുറച്ചുനേരതെ അങ്ങോട്ട് ഇറങ്ങി....
എന്താണ് മാഷ് കാണണമെന്ന് പറഞ്ഞത്....
നേരിട്ട് കാര്യത്തിലേക്കു കടന്നു...
മനസ്സിൽ വല്ലാത്തൊരു ആകാംഷയായിരുന്നു..
അത് പിന്നെ...
ഞാൻ... ഉണ്ണി...
പറയാൻ പോകുന്ന കാര്യം അത്രയ്ക്ക് ആൾടെ മനസ്സിന് സമ്മർദ്ദം ചെലുത്തുന്നത് കൊണ്ടാകാം വാക്കുകൾ വല്ലാതെ ഇടറിപോകുന്നുണ്ട്...
ഗായത്രി..
ഗായത്രിയെ...
ഗായത്രിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്....
പറഞ്ഞുകഴിഞ്ഞു എന്റെ മുഖത്തു വിരിയുന്ന ഭാവമാറ്റങ്ങളിലേക്ക് മിഴികർപ്പിച്ചു നിൽക്കുകയാണ് ആള്...
കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല എനിക്ക്.ചെറിയൊരു ഊഹമുണ്ടായിരുന്നു..
ഉള്ളിലെ പിടപ്പ് ആയാൾ അറിയാതിരിക്കാനായി പരമാവധി മുഖം ഗൗരവത്തിലോട്ടാക്കി ആൾടെ മുഖത്തോട്ട് നോക്കി നിന്നു.
ഉണ്ണിയ്ക്ക് അറിയാലോ എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ
എന്റെ ഭാര്യ മരിച്ചതിൽപിനെഞാൻ മറ്റൊരാളെ എന്റെ ജീവിതിലോട്ട് ചേർത്തു നിർത്തുന്നതിനെ കുറിച്ച് അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. ഉണ്ണീ....
പക്ഷെ ഇപ്പൊ എന്തോ വല്ലാത്തൊരു ഒറ്റപ്പെടൽ ഫീൽ ചെയുന്നുണ്ട്...
അതിൽനിന്നൊരു പരിഹാരമാർഗമായാണ് ഞാൻ ഇത് ഉണ്ണിയോട് പറഞ്ഞത്....
ഒരുമിച്ചു വർക്ക് ചെയുന്നുണ്ടേലും ഞാനിത് ഗായത്രിയോട് പറഞ്ഞിട്ടില്ല. ഉണ്ണിയുടെ തീരുമാനം എന്താണെങ്കിലും അതറിഞ്ഞിട്ട് പറയാമെന്നു കരുതി...
ഒരു നെടുവീർപ്പോടെ ആള് പറഞ്ഞാവസാനിപ്പിച്ചു മറുപടിക്കായി എന്റെ
💬 Comments
View all comments