0%

Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Author : Gulmohar Read All Parts 23.7K

മുഖത്തോട്ട് നോക്കി.
അയാളുടെ വാകുകൾ മനസ്സിന് നൽകിയ സമ്മർദ്ദം ചെറുതോന്നുമായിരുന്നില്ല.
എന്താണ് ഇയാളിടിപ്പോൾ പറയുക....
അത് മാഷേ....
വാക്കുകളിലെ കള്ളത്തരം അയാൾക്ക്‌ മനസിലാക്കേണ്ട എന്ന് കരുതി ഒന്ന് തിരിഞ്ഞുനിന്നു.
ഞാൻ മാഷോകെയിത് അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതി..
ഒരുപക്ഷെ...
മാഷ് അമ്മയോട് അത്രയും ക്ളോസ് ആകാത്തതുകൊണ്ടാകും അമ്മ മാഷോട് ഇത് പറയാത്തത്....
അമ്മയുടെ വകയിലുള്ളൊരു ഫാമിലിയിൽനിന്നും ഇതുപോലൊരു പ്രൊപോസൽ വന്നിരുന്നു. കുറച്ചു ദിവസം മുൻപാണ്...
അത് ഏകദേശം എല്ലാവരുടെ നിശ്ചയിച്ചപോലെയാണ്....
പറഞ്ഞുകഴിഞ്ഞാണ് എന്തൊക്കെയാണ് വായിൽനിന്നും വീണത് എന്ന് തിരിച്ചറിയുന്നത്.
അപ്പോൾ വായിൽ വന്നത് അതുപോലെ അങ്ങോട്ട്‌ പറയുകയായിരുന്നു....
"ആളോട് സഹതാപമുണ്ട് ഉള്ളിൽ....
ഈ ഒറ്റപ്പെട്ടുപോവുകയെന്നത്...
അത് വല്ലാത്തൊരു അവസ്ഥയാണ്....
പക്ഷെ മാഷീ പറയുന്നത് ഒരിക്കലും എന്റെ മനസിന്‌ ഉൾകൊള്ളാൻ കഴിത്തൊരു കാര്യമാണ്...
മറ്റൊന്നിനും വേണ്ടിയും എന്റെ..
എന്റെയാണ് മാഷേ...
ആ ഒരു വ്യക്തിയെ വിട്ടുകൊടുക്കാനെനിക്ക് കഴിയില്ല. "
അതെയോ....
സോറി ഞാൻ അറിഞ്ഞിരുന്നില്ല...

പൊതുവെ ഗായത്രി ഒരു ഒതുങ്ങിയ സ്വഭാവകാരി ആയതുകൊണ്ട് ഓഫീസ്യാൽ കാര്യങ്ങള്ളല്ലാതെ മറ്റൊരു സംസാരവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നില്ല....
സാരമില്ല പോട്ടെ...
നമ്മൾതമ്മിൽ ഇങ്ങനെയൊരു സംസാരം ഉണ്ടായകാര്യം ഗായത്രി അറിയേണ്ട....
സാരമില്ല..
ഞാനറിഞ്ഞില്ലെടോ..
ആ ശരി എന്നാൽ ഉണ്ണി വിട്ടോ...
നേരം ഇപ്പോഴത്തനെ ഒരുപാട് വൈകി..
കോട്ടില്ലേ നിന്റെ കയ്യിൽ...
ഉണ്ട് മാഷേ..
സീറ്റ് കവറിൽ വച്ചിട്ടുണ്ട്.
തിരിച്ചുള്ള യാത്രയിൽ മനസ്സ് വല്ലാത്തൊരു സംഘർഷഭരിതമായിരുന്നു....
ഇനിയും ഒരുപാട് മനുഷ്യരെ ചിലപ്പോൾ ഇതെ അഭ്യർത്ഥനയായി ഒരുപക്ഷെ ഞാൻ കണ്ടേക്കാം...
ആരോടും ഒറ്റയടിക്ക് ഒരു നോ പറയാൻ കഴിയിലെനിക്ക്....
അമ്മ ഭർത്താവ് മരിച്ചു പോയൊരു വിധവയാണ്...
മറ്റുള്ളവർ അങ്ങനെയേ അമ്മയെ

💬 Comments

View all comments