0%

Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Author : Gulmohar Read All Parts 23.7K

പെട്ടെന്ന് തിരിഞ്ഞു തന്റെ മുറിയിൽനിന്നും പുറത്തോട്ട് പോകുന്നവനെ കാണെ....
നെഞ്ചിലാകെ വല്ലാത്തൊരു വേദന പടർന്നു പിടിക്കുന്നതായി തോന്നി അവൾക്കു...
പുറത്തു നിറഞ്ഞുപെയ്യുന്ന മഴയുടെ ആരാവമല്ലാതെ
വല്ലാത്തൊരു മൂകത തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു ആ മുറിയിൽ...
സമയം എത്രയായായി എന്നൊരു പിടുത്തവുമില്ല....
കരഞ്ഞു കരഞ്ഞു എപ്പോഴോ അങ്ങനെ കിടന്നുഉറങ്ങി പോയി...
ഫോണെടുത്ത് സമയം നോക്കിയപ്പോൾ ആറര കഴിഞ്ഞിട്ടുണ്ട്...
മഴ ഇപ്പോഴും തകർത്തു പെയ്യുന്നുണ്ട്...
മഴക്കാറ് മൂടി ചുറ്റിലും വല്ലാത്തൊരു ഇരുട്ടായപോലെ...
ബാത്രൂമിൽ കയറി പാഡ് മാറ്റി ഫ്രഷായി ഇറങ്ങി...
തലയിൽ ചൂടിയ മുല്ലപ്പു വാടി കൊഴിഞ്ഞിട്ടുണ്ട്...
ഊരി മാറ്റാൻ കൊണ്ടുപോയ കൈ പെട്ടെന്നെന്തോ ഓർമയിൽ താഴോട്ട് തന്നെ കൊണ്ടുവന്നു...
ചുണ്ടിലൊരു ചിരിയോടെ അത് ഒന്നൂടെ അകത്തോട്ടു കയറ്റിവച്ചു.
ഉമ്മറത്തോട്ട് കയറാതെ വാതില്പടിയിൽ ചാരി മുറ്റത്തൊട്ട് നോക്കി....
അതിരിക്കൽ നിന്നും വെള്ളം ഒഴിവാക്കാനായി ഇട്ടിട്ടുള്ള പൈപ്പിലൂടെ പാടത്തോട്ട് വെള്ളം ശക്തിയിൽ കലങ്ങിമറിഞ്ഞു ചാടുന്നുണ്ട്....
നിറഞ്ഞു വെള്ളം പൊന്തി കിടക്കുന്ന പാടത്തുന്നു കൊറസെന്നപോലെ തവളകളുടെ കരച്ചിൽ കേൾക്കുന്നുണ്ട്...
വെള്ളം നിറഞ്ഞു നിൽക്കുന്ന സുലൈമാനിക്കാന്റെ പാടത്തുന്നു ഇടയ്കിടയ്ക്ക് ടോർച്ചിന്റെ വെളിച്ചം മിന്നി മറയുന്നുണ്ട്. ഒറ്റുവല വയ്ക്കാനോ, മീൻ വെട്ടാനോ ആരെങ്കിലും ഇറങ്ങിയതാകും...
കവിന്റെ അവിടുന്ന് നനഞു ഈറാൻ മുണ്ടുടുത്ത് ഒരു കയ്യിൽ തൂക്ക് വിളക്കും മറ്റേകയ്യിൽ കുടയും പിടിച്ചു ഉണ്ണി ഇറങ്ങി വരുന്നുണ്ട്...
വിളക്ക് ഉമ്മറത്തോട്ട് വച്ചിട്ട്..
ഇറയത്തുന്നു പാത്തിയിൽ ചാടുന്ന വെള്ളത്തിന്റെ കീഴെനിന്നു രണ്ടുകലും ഒന്ന് ഓടിച്ചു കഴുകി ഉമ്മറത്തോട്ട് കയറി ആള്..
ഹാ എണീറ്റോ...
എന്റമ്മോ എന്തൊരു ഉറക്കമാണിത്...
നേരം അങ്ങ് പോയാലോടി കൊച്ചേ...
നേരത്തെ കണ്ട ആളെയല്ല മുന്നിൽ നിൽക്കുന്നത്...

💬 Comments

View all comments