0%

Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Author : Gulmohar Read All Parts 23.8K

അവന്റെ അച്ഛനെപോലെതന്നെയാണ്...
ഉള്ളിലെ എത്ര വേദനയുണ്ടേലും അത് പുറത്തോട്ട് കാണിക്കില്ല രണ്ടാളും...
നനഞ്ഞ മുണ്ട് ഇറായത് വലിച്ചു കെട്ടിയ അഴലിലോട്ട് വിരിച്ചിട്ട്...
അകത്തോട്ടു കയറി ഒരു കാവി മുണ്ട് മാറ്റി അടുക്കളയിലോട്ട് പോകുന്നുണ്ട് ആള്...
ഒരു ജാഗ്ഗിൽ കട്ടനും, ഒരു ചെറിയ പിഞ്ഞാണത്തിൽ ചേമ്പ് പുഴുങ്ങിയതും ഉമ്മറത്ത് പടിയുടെ മേലോട്ട് വച്ചു...
ദേ...
ഈ ചെറുതാങ്ങോണ്ട് പിടിപ്പിച്ചേ..
ആ കേടൊക്കെ അങ്ങോണ്ട് പോട്ടെ...
ഒരു കുപ്പിക്‌ളാസിൽ ചായയും ഒഴിച്ചു ചിരിച്ചോണ്ട് മുന്നിൽനിൽക്കുന്ന അവന്റെ മുഖത്തോട്ട് നോക്കാതെ സൈഡിലോട്ട് തിരിഞ്ഞു ചായയും എടുത്ത് ടേബിലോളിലോട്ട് വന്നിരുന്നു...
ചേമ്പ് തൊലി കളഞ്ഞു പൊളിച്ചത് ഒന്നാകെ എടുത്ത് മുന്നിലോട്ട് വച്ചു തന്നിട്ട് ആള് ഒരു ക്ലാസ് കട്ടൻ മാത്രം എടുത്ത് ഉമ്മറത്തെ പടിയിലോട്ട് കയറി ഇരിക്കുന്നുണ്ട്....
മനസ്സിലെ ചിന്തകളുടെകെട്ടിനെ സ്വത്രന്ത്രമാക്കി ആർത്തു പെയ്യുന്ന ആ മഴയിലോട്ട് നോക്കി ചായ പതിയെ ഊതി കുടിക്കുകയാണ്..
മനസ്സിൽ കൈകൊണ്ട തീരുമാനങ്ങൾ വ്യതിചലിക്കുന്നതായറിഞ്ഞു ഗൗരിക്ക്....
വേദനിപ്പിക്കാൻ എന്നെക്കൊണ്ടാകില്ല...
എന്റെ ജീവനല്ലേ അത്....
ഈ ലോകത്തു ഞാൻകൂടെ ഒറ്റപ്പെടുത്തിയാൽ ചിലപ്പോൾ..ചിലപ്പോൾ താങ്ങാനാകില്ല അവനു...
അമ്മയാണ്...
അതിനപ്പുറം അവനാഗ്രഹിച്ചതുപോലെ...
അവന്റെ സ്നേഹം എല്ലാരീതിയിലും പങ്കു വൈകുന്ന ഒരുവളായി മാറാൻ കഴിയുമോ തനിക്കു.
കഴിയണം..
കഴിഞ്ഞേ പറ്റു തനിക്കു..
കാലത്തിന്റെ യാത്രയിൽ അവനിലെ തീരുമാനങ്ങൾക്ക് മാറ്റം വരുമെന്നറിയിയല്ല....
അതെന്തായാലും ഉൾകൊള്ളാൻ എനിക്ക് കഴിയും....
കാരണം ഞാനവന്റെ അമ്മക്കൂടെയാണ്...
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ...
ദിവസങ്ങൾ ഓരോന്നായി പിന്നിടുമ്പോഴും എടുത്ത തീരുമാനത്തിൽ മാറ്റമൊന്നുമില്ലാത്തവണ്ണമാണ് ആൾടെ പ്രവർത്തികളെല്ലാം....ഗായത്രി...
ഗായത്രികുട്ടി എന്ന് പറഞ്ഞു വീട്ടിലെത്തിയാൽ പിറകീന്നു മാറില്ല ആള്...
ഒന്നവിടെ നിന്നെ....
നാളെ

💬 Comments

View all comments