0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]

Author : Kingkong Read All Parts 103.9K

1

രാത്രി ഒന്നര കഴിഞ്ഞിരുന്നു. പതിയെ ആ വീടിനു പുറത്ത് ഒരു മഴ പെയ്യാൻ തുടങ്ങി.

ജനലിന് പുറത്തുള്ള മഴത്തുള്ളികൾ ചില്ലിൽ വീണ് മെല്ലെ താഴേക്ക് ഒഴുകി. മുറിയിലെ ഏക വെളിച്ചം ഗ്രൈസിന്റെ ഫോണിൽ നിന്നായിരുന്നു. ആ നീല വെളിച്ചത്തിൽ അവളുടെ കണ്ണുകൾ ചുവന്ന് വീർന്നിരുന്നു.

ഉറക്കം അവളെ വിട്ടുപോയിട്ട് നേരം കുറെയായി; മനസ്സമാധാനം അതിനും മുമ്പേ.

ഗായത്രിയും പാർവതിയും ഒരുമിച്ചാണെന്ന ചിന്ത അവളുടെ മനസ്സിൽ വിഷം പോലെ പടർന്നു. ആ രാത്രി ലോകം മുഴുവൻ തനിക്കെതിരാണെന്ന് അവൾക്ക് തോന്നി.

സംസാരിക്കാൻ ഒരാളെയെങ്കിലും വേണം. തന്റെ വേദന കേൾക്കാൻ ഒരാളെയെങ്കിലും വേണം.

അവളുടെ വിരലുകൾ സ്വാഭാവികമായി ഹെലിനയുടെ ചാറ്റ് തുറന്നു.

"ഹെലിനാ... ഉറങ്ങിയിട്ടില്ലെങ്കിൽ ഒരു മെസ്സേജ് അയക്കാമോ?"

സെൻഡ്.

അവൾ കാത്തിരുന്നു.

ഒരു മിനിറ്റ്.

രണ്ട് മിനിറ്റ്.

അഞ്ച് മിനിറ്റ്.

മറുപടി വന്നില്ല.

വീണ്ടും ടൈപ്പ് ചെയ്തു.

"നിന്നെ ശല്യപ്പെടുത്തുകയാണെങ്കിൽ സോറി. പക്ഷേ ഇപ്പോൾ എനിക്ക് ആരോടെങ്കിലും സംസാരിക്കണമെന്ന് തോന്നുന്നു അതാ...."

സെൻഡ്.

വീണ്ടും നിശ്ശബ്ദത.

ഗ്രൈസ് ഫോൺ നെഞ്ചോട് ചേർത്ത് കണ്ണുകൾ അടച്ചു. കുറച്ച് കഴിഞ്ഞപ്പോൾ സ്ക്രീൻ വീണ്ടും തെളിഞ്ഞു. പുതിയ മെസ്സേജൊന്നുമല്ല. അവൾ തന്നെയായിരുന്നു വീണ്ടും ടൈപ്പ് ചെയ്തത്.

"പ്ലീസ്....ദേഷ്യമാണെങ്കിൽ പറയൂ. എന്നെ ഒഴിവാക്കരുത്. നിന്റെ മൗനം എനിക്ക് സഹിക്കാൻ പറ്റുന്നില്ല."

അയച്ച മെസ്സേജുകളുടെ താഴെ സമയം മാത്രം നീണ്ടുനിന്നു. മറുപടിയൊന്നുമില്ല.

കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി.

"ഇന്ന് മുഴുവൻ ഞാൻ നിന്നെ കുറിച് ഓർത്തിരുന്നു. ഓരോ തവണയും ഫോൺ നോക്കുമ്പോഴും നിന്റെ പേരിൽ ഒരു മെസ്സേജ് കാണുമെന്നാണ് കരുതിയത്."

അവൾ എഴുതി.

"പക്ഷേ

💬 Comments

View all comments