Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 20 [Kingkong] [Climax]
ശേഷവും ഗ്രൈസ് കുറച്ചുനേരം അവിടെ തന്നെ നിന്നു. ഗായത്രി പുറത്തുപോകുമ്പോൾ എപ്പോഴും തിരിഞ്ഞുനോക്കാറുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഇന്നും അതുതന്നെയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ മുതൽ അവരുടെ ബന്ധത്തിന് വലിയ വാക്കുകളൊന്നും ആവശ്യമില്ലായിരുന്നു. ചിലപ്പോൾ ഒരു കപ്പ് ചായ, സമയത്ത് കഴിക്കണമെന്ന് പറയുന്ന ഒരു ശാസനം, ഒന്നും ചോദിക്കാതെ കൂടെയിരിക്കുന്ന ഒരു നിശ്ശബ്ദത—അത്രയൊക്കെയായിരുന്നു ആ സൗഹൃദത്തിന്റെ ആഴം.
ബാക്കിയുള്ളവരെല്ലാം സോപ്പ് കുമിളകൾ പോലെ പൊട്ടി തകർന്നപ്പോൾ ഗ്രൈസ് മാത്രം അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു. തലേന്നും, അന്നും, ഒന്നും യാതൊരു വിധമായ കഴപ്പിന്റെ ചിന്തകളും അവളിൽ പ്രതിഭളിച്ചില്ല എന്നത് ഒരു വലിയ അത്ഭുതമായി തോന്നി.
പാർവതിയോട് ഉള്ള അവളുടെ സ്നേഹം സത്യമായിരുന്നു. അവളുടെ പിണക്കം അവളെ വല്ലാതെ തകർത്തു കളഞ്ഞിരുന്നു. മമ്മയോടും ടീമിനോടും ഉള്ള ദേഷ്യത്തെക്കാൾ പാർവതി തന്നോട് അകന്നു പോയതിൽ ഉള്ള പരിഭവം അവളെ വേട്ടയാടി.
കോളേജിൽ വെച്ചും അവൾ വളരെ ഡെസ്പ് ആയി ആണ് പെരുമാറിയത്. അന്ന അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിലൊന്നും വിശ്വാസം വന്നില്ല.
അവൾ പരമാവധി അന്നയിൽ നിന്ന് പോലും ഒഴിഞ്ഞു മാറി.
അത് മനസ്സിലാക്കിയ അന്ന മമ്മയ്ക്ക് മെസ്സേജ് ഇട്ടു.
അന്ന : ഗായത്രി ആകെ തകർന്നു നിൽക്കുക ആണ്...
മമ്മ : ഗുഡ്... അവൾക്ക് ഞാൻ ഇന്നൊരു സമ്മാനം കൂടി കൊടുക്കുന്നുണ്ട്...
അന്ന : അത്രയ്ക്ക് വേണോ? അവൾ വല്ല കടുങ്കയ്യും ചെയ്താൽ?
മമ്മ : അത് അപ്പോൾ നോക്കാം....
അന്ന : ഓക്കേ..... എങ്കിൽ ശെരി.
അന്നയുമായുള്ള ചാറ്റ് കട്ട് ചെയ്ത ശേഷം മമ്മ അടുത്ത ഒരു നമ്പറിലേക്ക് മെസ്സേജ് ഇട്ടു.
മമ്മ : എന്തായി?
വിൻസി : ഓൾ സെറ്റ്....
തന്റെ ഫോണിൽ വന്ന മെസ്സേജ് തുറന്നതും മമ്മയുടെ കണ്ണുകൾ വിടർന്നു.
നൈസ്.... അവൾ മനസ്സിൽ പറഞ്ഞു
മമ്മ : ഗുഡ്..... അപ്പോൾ വൈകിട്ട്
💬 Comments
View all comments