Chapter Title : ഗജകേസരിയോഗം 1 [ആഗ്രഹ് മോഹൻ]
എന്തു സംഭാവന? എന്തിനാ കൊടുക്കേണ്ടത് ? " ഷെമീനയ്ക്ക് ഒന്നും മനസിലായില്ല.
ആ ക്ഷേത്രം ആദിവാസികളുടേത് ആയിരുന്നത്രേ. ദേവീക്ഷേത്രമാണ്. പിന്നീട് അത് ആനവാരി മനക്കാരുടെ നേത്രത്വത്തിൽ കരക്കാരും മറ്റും ഏറ്റെടുത്തു. ഇതിൽ ദേവിക്ക് അപ്രീതിയുണ്ടായി.
മനക്കൽനിന്നു ഒരാനയെ കൊണ്ടുവന്നു മൂന്നുവർഷം സുഖചികിത്സ നൽകിയാൽ പ്രതിവിധി ആവും എന്നു ദേവപ്രശ്നത്തിൽ തെളിഞ്ഞു. ഇത് മൂന്നാം വർഷമാണ്. നാട്ടുകാരും കരക്കാരും ചേർന്നാണ് ആനയെ ചികില്സിക്കാനുള്ള ചെലവ് വഹിക്കുന്നത്. കർക്കിടകം ഒന്നുമുതൽ ആണ് ചികിത്സാപരിപാടി. 28 ദിവസം ആന അമ്പലത്തിൽ ഉണ്ടാവും.
വൈകിട്ട് ഷെമീന ഫ്ലാറ്റിലെത്തിയതും ബോടിം ആപ്പിൽ ബാപ്പ വിളിച്ചതും ഒപ്പമായിരുന്നു.
" മോൾക്ക് ഈ അടുത്ത പതിനഞ്ചുവരെയല്ലേ കോൺട്രാക്ട് ജോബ് ഉള്ളൂ? 17 നു ഞാൻ കൊച്ചിയിൽനിന്ന് മോൾക്കിങ്ങോട്ടു വരാൻ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഷെമീർ മെയിൽ അയക്കും. " ബാപ്പ മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.
ഷെമീന അന്തംവിട്ടു. അതെന്താ ഇത്ര തിടുക്കത്തിൽ? ആ ചോദ്യം അവൾ ചോദിക്കാതെതന്നെ ബാപ്പ കേട്ടെന്നു തോന്നുന്നു.
" മോൾക്ക് ഒരു പ്രൊപോസൽ ഉണ്ട്. കേട്ടിടത്തോളം അത് കൊള്ളാം. "
"ബാപ്പാ എനിക്കിപ്പോൾ നികാഹ്..." അവൾ പറഞ്ഞുതീരുംമുൻപേ ബാപ്പ ചിരിച്ചുകൊണ്ട് പൂരിപ്പിച്ചു. "...വേണ്ട എന്നല്ലേ? എന്നാൽ കേട്ടോ."
പയ്യൻ എയിംസ് ഡൽഹിയിൽ പഠിച്ച ഡോക്ടർ. UK യിൽ പിജിയും സൂപ്പർ സ്പെഷ്യലിറ്റിയും ചെയ്തു. മൂന്നുവർഷമായി ബ്രിട്ടീഷ് സിറ്റിസൺ. അയാളുടെ കുടുംബം മൊത്തം ഖത്തറിൽ. ഷെമീനയെ യുകെയിൽ പഠിപ്പിക്കാൻ തയാർ.
ചെലവ് മാത്രം ഷെമീനയുടെ വീട്ടുകാർ വഹിക്കണമെന്നേയുള്ളൂ. ഖത്തറിൽ ഒരു റിസപ്‌ഷനിൽ പങ്കെടുക്കാൻ അയാൾ വരുന്നുണ്ട്. ആ വരവിൽ ദുബായിൽ വന്നു പെണ്ണുകണ്ടിട്ടു പോകാം ഇരുവർക്കും
💬 Comments
View all comments