0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.7K

മറ്റും എടുത്ത് ഇറങ്ങി, അതോട് കൂടി വീട്ടുകാരം കുടുംബക്കാരും എന്തിന് എൻ്റെ സുഹൃത്തുക്കളും നാട്ടുകാരു പോലും എന്നെ ഉപേക്ഷിച്ചു. നേരെ ക്ഷേത്രത്തിൽ കൊണ്ടുപോയി കല്ല്യാണം നടത്തി എനിക്ക് വേണ്ടി ചേട്ടനാ സാക്ഷി ഒപ്പിട്ടത് അന്നു മുതൽ ജെയ്സൻ ചേട്ടൻ എനിക്കെൻ്റെ സ്വന്തം ചേട്ടനായി. ഇന്ന് ബന്ധുവാണെന്ന് പറയാൻ ചേട്ടൻ മാത്രമേ എനിക്കുള്ളു. കല്ല്യാണം കഴിഞ്ഞ് ചേട്ടനറിയാമായിരുന്നു നാട്ടിൽ നിന്നാൽ അവരെന്നെ കൊല്ലുമെന്ന് , ചേട്ടൻ്റെ അമ്മയുടെ ഒരു മാല പണയം വെച്ച് ഞങ്ങളെ ബാംഗ്ലൂർ രഞ്ചിത്ത് ചേട്ടൻ്റെ കൂട്ടുകാരൻ്റെ വീട്ടിലയച്ചു. ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങളറിഞ്ഞത് പാവം ഐ സി യൂ വിലാന്നാണ് , അവൻ ഒറ്റയ്ക്ക് എൻ്റെ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും ക്ഷമ പറയാൻ , എല്ലാരും കൂടി അതിനെ തല്ലിച്ചതച്ചു കളഞ്ഞു."
അശ്വതി പൊട്ടിക്കരഞ്ഞു കൊണ്ട് കണ്ണു തുടച്ചു, ആര്യയുടേയും സ്നേഹയുടേയും അവസ്ഥ മറിച്ചായിരുന്നില്ല , ആര്യ മെല്ലെ അശ്വതിയോട് ചേർന്നിരുന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
" പോലീസ് കേസെടുക്കാൻ ചേട്ടൻ സമ്മതിച്ചില്ല , ഞങ്ങളെ വെറുതെ വിടണം എന്ന ധാരണയിൽ കേസ് ഒത്തു തീർപ്പാക്കി ,
പിന്നെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി ഒരു ജോലി കണ്ടെത്താനും ജീവിക്കാനും ഒരുപാട് കഷ്ടപ്പെട്ടു , അവസാനം ഒരു ദൈവം കണക്കെ ചേട്ടൻ തന്നെ വീണ്ടും എത്തി, രഞ്ചിത്ത് ചേട്ടന് ഇവിടെക്കിട്ടിയ ജോലി ശെരിക്കും ജെയ്സൻ ചേട്ടന് കിട്ടിയത അത്രേം കഷ്ടപ്പാടിലും അത് ചേട്ടൻ ഞങ്ങൾക്ക് തന്നു, അല്ലെങ്കിലെ പണയത്തിലായിരുന്ന വീട് വെച്ച് അഞ്ച് ലക്ഷം കൂടി കടത്തിലാക്കി എന്നെയും രഞ്ചിത്ത് ചേട്ടനെയും ദുബായിക്കയച്ചു.
ചേച്ചിക്കറിയാല്ലൊ ഇവിടുത്തെ ജീവിതം

💬 Comments

View all comments