Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
സാധ്യത ഇല്ലാ എന്ന് എന്നിട്ടും ഞങ്ങള് അറിയാണ്ട് തന്നെ നല്ലതുപോലെ അടുപ്പത്തിലായി , ഒടുവിൽ എല്ലാ സ്ഥലത്തും സംഭവിക്കുന്ന പോലെ എൻ്റെ വീട്ടിലറിഞ്ഞു അടിപിടി ആയി രഞ്ചിത്ത് ചെട്ടനെ കൊല്ലുമെന്ന് വരെയായി , വേറെ വഴി ഇല്ലാതെ അവരെന്നെ വേറെ കല്ല്യാണത്തിന് നിർബന്ധിച്ചു. പുറത്ത് പോലും വിടാതെ ,ഒരാളുമായിട്ട് ബന്ധപ്പെടാനോ വിളിക്കാനോ കഴിയാതെ അവരെന്നെ പൂട്ടിയിട്ടു കല്ല്യാണ ദിവസത്തിൻ്റെ തലേന്ന് വരെ . അവർക്കെന്നെ പൂട്ടിയിടാനല്ലെ കഴിയുമായിരുന്നുള്ളു പക്ഷെ മരിക്കാൻ എനിക്കാരുടേയും സമ്മതം വേണ്ടായിരുന്നല്ലൊ , ഞാൻ കല്ല്യാണത്തിൻ്റന്ന് രാവിലെ എൻ്റെ ഒരു സുഹൃത്ത് വഴി രഞ്ചിത്ത് ചേട്ടനെ ഫോണിൽ ബന്ധപ്പെട്ടു ഞാൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞു, പക്ഷെ തിരിച്ചു കിട്ടിയത് നല്ല തെറിയ ഹ.ഹ.ഹ.ഹ , ജെയ്സൻ ചേട്ടനായിരുന്നു അപ്പുറത്ത്. ദൈര്യമായിട്ടിരുന്നൊ നി രഞ്ചിത്തിൻ്റെ കൂടെ മാത്രമെ ജീവിക്കുള്ളൂന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പക്ഷെ എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു , എൻ്റെ മാമൻമാരും കസിൻസുമൊക്കെ അത്രയേറെ പിടിപാടുള്ളവരായിരുന്നു. രാവിലെ ഒരു എട്ടുമണി ആയിക്കാണും വീട്ടിലെ ബഹളം കേട്ടാണ് കല്ല്യാണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന ഞാൻ റൂമിന് പുറത്തിറങ്ങിയത് , ഒരു പറ്റം പോലീസിന് നടുവിൽ നിന്നുകൊണ്ട് ഒരാൾ എൻ്റെ അച്ഛനോടും അമ്മയോടും ക്ഷമ ചോദിക്കുന്നു, തൊട്ടു പുറകിൽ രഞ്ചിത്ത് ചേട്ടനും , അന്നാണ് ജെയ്സൻ ചേട്ടനെ ആദ്യമായി ഞാൻ കാണുന്നത് , ഒരുപാട് സംസാരിച്ചിട്ടുണ്ടെങ്കിലും അതുവരെ ഞാനെൻ്റെ ചേട്ടനെ കണ്ടിരുന്നില്ല. ശാന്തമായി വളരെ പക്വതയോടെ എൻ്റെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും ആരും അടുത്തില്ല ചേച്ചി. ഒടുവിൽ പോലീസിൻ്റെ സഹായത്തോടെ ഞാൻ അവിടെ നിന്ന് അത്യാവശ്യം സർട്ടിഫിക്കറ്റുകളും
💬 Comments
View all comments