Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
ഇള്ള ഒരാളെപ്പറ്റി പറഞ്ഞിരുന്നു ആ കുട്ടി നാട്ടിലല്ലെ ഞാൻ കണ്ടിരുന്നു. സുഹൃത്തിനെപ്പറ്റി മാത്രെ പറഞ്ഞിട്ടുള്ളു. "
" ഓഹോ ഇങ്ങു വരട്ടെ നാറി എനിക്കാകെ ഉള്ളൊരു ചേട്ടന, ചത്തോ ജീവിച്ചിരിപ്പുണ്ടോന്ന് ചോദിക്കാൻ ആകെ ഉള്ളൊരു ബന്ധമാ"
അശ്വതി വിങ്ങിപ്പൊട്ടി , ആര്യ മെല്ലെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അശ്വതി തുടർന്നു
" ഞാൻ ചെട്ടൻ്റെ ആരുമല്ല ചേച്ചി , പക്ഷെ ഞാനെന്നും ദൈവത്തിനോട് പ്രാർത്തിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും അവൻ്റെ പെങ്ങളായി ജനിപ്പിക്കണേന്നാണ്, ...."
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
" ഞാനും രഞ്ചിത്ത് ചേട്ടനും ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അത് ജെയ്സൻ ചേട്ടൻ കാരണമാ ആ പാവം ഞങ്ങൾക്ക് വേണ്ടി അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട് , ഈ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കൊടുക്കൂന്ന് പറഞ്ഞു കേട്ടിട്ടില്ലെ അത് ഞാൻ നേരിൽ കണ്ടു , ഇന്ന് ഇപ്പൊ ചേട്ടൻ ദുബായിക്ക് വരാൻ പോലും കാരണം ഞങ്ങളാണ് ."
അശ്വതി മെല്ലെ അവളുടെ ജീവിതത്തിലെ ഓരോ ഏടുകളായി അവർക്ക് മുന്നിൽ മറിച്ചു കൊണ്ടിരുന്നു.
"ഞാനും രഞ്ചിത്ത് ചേട്ടനും സ്നേഹിച്ചു കല്ല്യാണം കഴിച്ചതാ , വീട്ടുകാർക്ക് ഒട്ടും താൽപര്യമില്ലാതിരുന്ന ബന്ധം, കൊന്നു കളഞ്ഞാലും സമ്മതിക്കില്ല എന്ന് പറഞ്ഞിടത്തു നിന്നാണ് ഞങ്ങളെ ചേട്ടൻ ഒന്നിപ്പിച്ചത് "
.
അവൾ മെല്ലെ കണ്ണു തുടച്ചു കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു.
"വർഷങ്ങൾ നീണ്ട ബന്ധമായിരുന്നു ഞാനും രഞ്ചിത്ത് ചേട്ടൻ്റേതും , എൻ്റേത് അത്യാവശ്യം നാട്ടിലറിയപ്പെടുന്ന ഒരു നായര് കുടുംബം പക്ഷെ ചേട്ടൻ്റേത് ഒരു പവപ്പെട്ട കുടുംബമായിരുന്നു , ആദ്യമേ രണ്ടുപേർക്കും അറിയാമായിരുന്നു നടക്കാൻ തീരെ
💬 Comments
View all comments