0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.7K

മെല്ലെ ആര്യയുടെ ഇടതു കൈയ്യിൽ പിടിച്ചുകൊണ്ട്
" സത്യം "
ആര്യ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കി
"അതേ പക്ഷെ അവൻ സമ്മതിക്കുകയാണെങ്കിൽ മാത്രം , അവനിതുവരെ ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല, "
" പക്ഷെ ഇങ്ങിനൊരാളെപ്പറ്റി ഇതുവരേയും എന്നോട് പറഞ്ഞിട്ടില്ല "
"അത് പിന്നെ ..... "
ആര്യ ആശങ്കയോടെ സ്നേഹയെ നോക്കി , പറയ് എന്ന രീതിയിൽ സ്നേഹ കണ്ണു കാണിച്ചു.
" എൻ്റെ പേര് ആര്യ ഇവിടെ അബുദാബിയിൽ ഡോക്ടർ ആയി വർക്ക് ചെയ്യുന്നു.........."
ആര്യ തൻ്റെ ജീവിതം മുഴുവനായി അശ്വതിയോട് വിവരിച്ചു, ആദ്യ വിവാഹവും അതിൻ്റെ തകർച്ചയും പിന്നെ ജെയ്സനെ കണ്ടു മുട്ടിയതും അടുത്തതും എല്ലാം ഓരോന്നായി വിവരിച്ചു.
ആര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അശ്വതി മെല്ലെ കൈ ഉയർത്തി അവളുടെ കണ്ണുകൾ തുടച്ചു.
" കരയാതെ ചേച്ചി , ചേച്ചി അനുഭവിച്ചതിനൊക്കെ പകരമായിട്ട ദൈവം ചേട്ടനെ ചേച്ചിയുടെ അടുത്ത് എത്തിച്ചത്. ഇനി ചേച്ചി കരയേണ്ടി വരില്ല ഇല്ല കരയാൻ ചേട്ടൻ സമ്മതിക്കില്ല അങ്ങിനൊരു മുതലാ അത് , പാവമാ സ്നേഹിക്കാൻ മാത്രെ അതിനറിയുള്ളു അതിൻ്റെ പേരിലുണ്ടാക്കിയ ശത്രുക്കളല്ലാതെ അതിനെ വെറുക്കാൻ ആർക്കും കഴിയില്ല "
അപ്പോഴേക്കും കുഞ്ഞ് ഉണർന്നിരുന്നു , സ്നേഹ മെല്ലെ കുഞ്ഞിനടുത്തേക്ക് നടന്ന് ടവ്വലോടെ കുഞ്ഞിനെ പൊതിഞ്ഞ് കൈയ്യിലെടുത്ത് , ഫീഡ് ചെയ്യാനായി അശ്വതിയുടെ അടുത്തേക്ക് കൊടുത്തു , ആര്യ മെല്ലെ കട്ടിലുയർത്തി സഹായിച്ചു.
അശ്വതി മെല്ലെ സിബ്ബ് താഴ്ത്തി ഇടത്തെ മുല ബ്രായിൽ നിന്നും പുറത്തെടുത്ത് കുഞ്ഞിനെ മുലയൂട്ടി.
" അല്ലാ ഇങ്ങിനൊരു അനിയത്തിയെപ്പറ്റി അവൻ പറഞ്ഞിട്ടില്ല

💬 Comments

View all comments