0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.6K

, നിങ്ങൾക്ക് ചായ വാങ്ങണം അതേ ഉള്ളൂ. നി ഇവിടിരി ഞാൻ പോയിട്ട് വരാം "
" അത് ശെരിയാവില്ല നി വാ പോയിട്ട് വരാം "
ജെയ്സൻ അവിടിരുന്ന ഒരു ഫ്ലാസ്ക്മെടുത്ത് പുറത്തേക്കിറങ്ങി ,
" ടാ അത് കഴുകണം "
" അതവിടുന്ന് കഴുകാം നീ ഒന്ന് വന്നെ "
അവൻ സുഹൃത്തിനേയും കൂട്ടി പുറത്ത് പോകാൻ ദൃതി കൂട്ടി. ആര്യ അത് കണ്ട് കൈപൊത്തി ചിരിച്ചു.
ജെയ്സനും സുഹൃത്തും പോയി കഴിഞ്ഞ് അശ്വതി മെല്ലെ സംശയത്തോടെ ആര്യയെ നോക്കി.
"എന്തോ ചുറ്റിക്കളിയുണ്ടല്ലൊ ചേച്ചി"
"ഹേയ് ഒരു ചുറ്റിക്കളിയുമില്ല , എല്ലാം നേരിട്ടുള്ള കളി മാത്രെ ഉള്ളു അല്ലെ ആര്യേച്ചി "
ആര്യ സ്നേഹയെ രൂക്ഷമായി നോക്കി.
"ഇയാള് ജെയ്സൻ്റെ ആരാന്നാ പറഞ്ഞെ ?"
"അനിയത്തിയെപ്പോലാണ് "
"എന്നാൽ തൻ്റെ ഏട്ടത്തി ആകാൻ പോകുന്ന ആളാ ഈ ഇരിക്കുന്ന ആള് "
അശ്വതി വിശ്വാസം വരാതെ ആര്യയെ നോക്കി.
ആര്യ മെല്ലെ നാണത്തോടെ മുഖത്ത് പാറിക്കളിച്ച മുടി ഒതുക്കി ചുമ്മ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ നോക്കിയിരുന്നു.
" സത്യമാണോ ചേച്ചി , ചേട്ടൻ പക്ഷെ ഇതിനെപ്പറ്റിയൊന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലൊ , എല്ലാം എന്നോട് പറയുന്നതാ "
"എങ്ങിനെ പറയാന ഇയാള് ഹോസ്പിറ്റലിൽ ആയിരുന്നില്ലെ ഹ. ഹ. ഹ. "
സ്നേഹ പൊട്ടിച്ചിരിച്ചു, ഒന്നും മനസ്സിലാകാതെ അശ്വതി രണ്ടുപേരെയും മാറി മാറി നോക്കി. പിന്നെ ആര്യയെ നോക്കി
" സത്യമാണോ ചേച്ചി "
ആര്യ അതേന്ന് തലയാട്ടി, സന്തോഷം കാരണം അശ്വതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ

💬 Comments

View all comments