0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.6K

കുഞ്ഞ് മെല്ലെ ഞരങ്ങി, ജെയ്സൻ മെല്ലെ മുട്ടുകുത്തി കുഞ്ഞിനടുത്തേക്ക് നീങ്ങി ഇരുന്നു.
തെല്ലൊരു ആശ്ചര്യത്തോടെ അശ്വതി ആര്യയേയും സ്നേഹയേയും നോക്കി പിന്നെ അവിശ്വസനീയമായി അവനേയും പുഞ്ചിരിച്ചു കൊണ്ട് രണ്ടുപേരുടേയും കൈ പിടിച്ച് ബെഡിനടുത്തായി ഇരുത്തി.
"ഇതെന്താ ചേച്ചി കട മുഴുവനും വാങ്ങി വന്നൊ നിങ്ങള് , ഇതിൻ്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ലല്ലൊ... "
ആര്യമെല്ലെ അശ്വതിയുടെ ട്രിപ്പിട്ടിരുന്ന കൈകൾ കൈയ്യിലെടുത്തു ,ട്രിപ്പ് തീർന്ന് ചെറുതായി അതിൽ നിന്നും ചോര പൊടിഞ്ഞിരുന്നു.
അത് കണ്ടിട്ടെന്നോണം സ്നേഹ എഴുന്നേറ്റ് കാനുലയിൽ നിന്നും സിറിഞ്ച് വേർപെടുത്തി സ്റ്റാൻ്റിൽ ഹാങ്ങ് ചെയ്തുകൊണ്ട്.
" അതില് ആവശ്യമില്ലാത്ത ഒന്നും ഉണ്ടാവില്ല എല്ലാം നോക്കി എടുത്തത് ആര്യേച്ചി ആണ്"
ജെയ്സൻ ആര്യയെ പാളിയൊന്ന് നോക്കി പിന്നെ അവൻ കുഞ്ഞിനെ നോക്കിയിരുന്നു. അ മൃദുലമായ കൈകളിൽ അവനൊന്ന് തൊട്ടു, അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
അവനാ കുഞ്ഞിനെ ഉറ്റു നോക്കിക്കൊണ്ടിരുന്നു.
" അല്ല ജെയ്സൻ ചേട്ട നിങ്ങളിത് വരെ ഇവരെപ്പറ്റി പറഞ്ഞിട്ടില്ലല്ലൊ ? "
ജെയ്സൻ ഒരു ചമ്മലോടെ ആര്യയെ നോക്കി , പറയ് എന്ന ഭാവത്തിൽ ആര്യ ഒരു കുസൃതിച്ചിരിയോടെ അവനെ കണ്ണുകാണിച്ചു.
" ഉം എന്താണ് നിങ്ങള് കണ്ണുരുട്ടിക്കളിക്കുന്നെ "
"അത് ഞാൻ പറയാം, ഹ. ഹ. ഹ "
സ്നേഹ ഇടയ്ക്ക് കയറി , ജെയ്സനും ആര്യയും ഒരു ഞെട്ടലോടെ സ്നേഹയെ നോക്കി. ഇവളിത് ചളമാക്കുമെന്ന രീതിയിൽ ആര്യ ജെയ്സനെ നോക്കി.
" രഞ്ചിത്തെ എന്തേലും വാങ്ങാനുണ്ടൊ നമുക്ക് പുറത്ത് പോയാലൊ "
ജെയ്സൻ നിന്ന് പരുങ്ങുന്നത് കണ്ട് സ്നേഹ ഗൂഢമായി ചിരിച്ചു.
"ഒന്നും വാങ്ങാനില്ലട

💬 Comments

View all comments