Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
എല്ലാം മിന്നി മറഞ്ഞു.
"അയ്യോ സോറി ...സോറി .... ഞാൻ ശ്രദ്ധിച്ചില്ല ,കേറി വരൂ..... ? "
അവൻ അവരെ അകത്തേക്ക് ക്ഷണിച്ചു. അകത്ത് അശ്വതി ചെറിയ മയക്കത്തിലായിരുന്നു , തൊട്ടടുത്ത് തന്നെ തൊട്ടിലിൽ കുഞ്ഞും നല്ല ഉറക്കത്തിലായിരുന്നു.
" അശ്വതി.....അശ്വതി ഉണർന്നേ അവരെത്തി അശ്വതി"
അശ്വതി മെല്ലെ മയക്കത്തിൽ നിന്നും ഉണർന്നു. ജെയ്സനെ കണ്ട അവളുടെ കണ്ണുകൾ നനഞ്ഞു.
പിന്നെ കുതറി എഴുന്നേൽക്കാൻ ശ്രമിച്ചു , പക്ഷെ വേദന കാരണം എഴുന്നേൽക്കാൻ സാധിച്ചില്ല , അവൾ കിടക്കയിൽ കിടന്ന് അവനെ കൈ നീട്ടി വിളിച്ചു , അവൻ മെല്ലെ അശ്വതിക്കരികലായി വന്നിരുന്നു.
അവൾ അവൻ്റെ കൈ പിടിച്ചു വിങ്ങിപ്പൊട്ടി,പിന്നെ കിടന്നുകൊണ്ട് തന്നെ അവനെ ചേർത്ത് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
അതു കണ്ട് സുഹൃത്തിൻ്റെ കണ്ണുകളും നിറഞ്ഞൊഴുകി. ആര്യയും സ്നേഹയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ പരസ്പരം നോക്കി.
അൽപ സമയം കഴിഞ്ഞ് അവൻ അവളിൽ നിന്നടർന്ന് അവളുടെ നെറുകയിൽ ഒരു മുത്തം നൽകി.
"നിങ്ങളിരിക്കു... "
ജെയ്സൻ്റെ സുഹൃത്ത് ആര്യയോടും സ്നേഹയോടും പറയുന്ന കേട്ടാണ് അശ്വതി അവരെ നോക്കിയത്. പിന്നെ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അവരെ അടുത്തേക്ക് വിളിച്ചു.
" ഇത് സ്നേഹ , ഇത് ആര്യ അബുദാബിയിലെ എൻ്റെ സുഖൃത്തുക്കളാണ് , ഇത് അശ്വതി രഞ്ചിത്തിൻ്റെ വൈഫ് "
ജെയ്സൻ അവരെ പരിചയപ്പെടുത്തി. അശ്വതി അവൻ്റെ കൈയ്യിലൊരു നുള്ള് കൊടുത്തു.
"ഹൗ ......സോറി ..സോറി ഇതെൻ്റെ അനിയത്തി അശ്വതി ഇതവളുടെ കെട്ടിയോൻ രഞ്ചിത്ത് "
"ഹ ....ഹ....ഹ......ഹ.ഹഹഹഹഹ"
റൂമിനുള്ളിൽ ശബ്ദത്തിലുള്ള ചിരി പടർന്നു , അത് കേട്ടിട്ടെന്നോണം
💬 Comments
View all comments