0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.6K

ഒരു പക്ഷെ നാളെ അവൾക്ക് താനൊരു ഭാരമായി മാറിയാലൊ അവളുടെ ജീവിത സാഹചര്യങ്ങളോട് അടുത്ത് നിൽക്കാൻ പോലും തനിക്കാകില്ല എന്ന ചിന്ത അവൻ്റെ മനസ്സിനെ കുത്തി നോവിച്ചു.
തൻ്റെ കയ്യിലൂടെ കൈ കടത്തി ചുറ്റി വരിഞ്ഞ് തന്നോട് ചേർന്ന് നടക്കുന്ന ആര്യയെ അവൻ അങ്ങേയറ്റം വേദനയോടെ നോക്കി , അവളുടെ പുഞ്ചിരിയിൽ താൻ അലിഞ്ഞില്ലാതാകുന്ന പോലെ , ആ കണ്ണുകളിൽ കത്തുന്ന പ്രണയവും നിഷ്കളങ്കതയും അവൻ്റെ മനസ്സിനെ കൂടുതൽ സങ്കടപ്പെടുത്തി.
ഇതിനിയും ഇങ്ങിനെ മുന്നോട്ട് പോകുന്നതിൽ അർത്ഥം ഇല്ല അവളോട് എല്ലാം തുറന്ന് സംസാരിക്കണം അതിന് ശേഷം ഒരു തീരുമാനത്തിലെത്തണം അവൻ മനസ്സിലുറപ്പിച്ചിരുന്നു.
അധികം വൈകാതെ അവർ ദുബായിലെ ഹോസ്പിറ്റലിൽ എത്തി.
"ഡാ ഞങ്ങൾ റിസപ്ഷനിൽ എത്തി , ഏതാ റൂം "
" ഡാ നി എത്തിയോ സിക്സ്ത് ഫ്ലോർ വായോ , റൂം നമ്പർ 713 ,അല്ലേൽ നിക്ക് ഞാനങ്ങോട്ട് വരാം "
"വേണ്ട , വേണ്ട ഞങ്ങളങ്ങോട്ട് വരാം നി അവിടെ തന്നെ നിക്ക് "
" ആ ശെരിയട വായോ "
അവർ ലിഫ്റ്റ് കയറി റൂമിലെത്തി. ജെയ്സൺ റൂമിലെ കതകിൽ മുട്ടി.
നിമിഷങ്ങൾക്കകം കതക് തുറന്നു.
" എടാ ...🥹.. "
സുഹൃത്ത് ഡോർ തുറന്നതും സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു.
"വാ കേറി വാ.... "
അവൻ അവൻ്റെ കൈയ്യും പിടിച്ച് അകത്തേക്ക് നടന്നു. ജെയ്സൻ ബലമായി അവനെ പിടിച്ചു നിർത്തി പിന്നിലായി നിന്നിരുന്ന ആര്യയേയും സ്നേഹയേയും നോക്കി.
കൂട്ടുകാരൻ്റെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു, ഒരു അദ്ഭുതവും കൗതുകവും

💬 Comments

View all comments