Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
നിക്ക്....... നിക്ക് ഒരു സാധനം കൂടി കിട്ടാനുണ്ട് , അമ്മയ്ക്കുള്ള ഒരു മസ്സാജർ ,അതിവിടെ കാണുന്നില്ല , നോക്കട്ടെ ഇല്ലേൽ മെഡിക്കൽ ഷോപ്പിൽ പോകാം"
അവൻ മെല്ലെ അവളെ വയറിലൂടെ കൈ കടത്തി കെട്ടിപ്പിടിച്ചു ,
" മതി വാ ഇതു തന്നെ ധാരാളമാണ് "
"ഇതൊരു ഷോപ്പാണെന്ന് മറക്കണ്ട രണ്ടാളും"
ചിരിച്ചുകൊണ്ട് സ്നേഹ ട്രോളി കൗണ്ടറിലേക്ക് തള്ളി നടന്നു പുറകേന്ന് ആര്യയും , ജെയ്സനും.
കൗണ്ടറിലെ പെൺകൊച്ച് വളരെ വേഗത്തിൽ സാധനങ്ങൾ സ്കാൻ ചെയ്ത് ഇടുന്നത് നോക്കി അവൻ്റെ നെഞ്ചിടിച്ചു.
അവൻ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് തുറന്ന് നോക്കി അഞ്ഞൂറിൻ്റെ ഒരു നോട്ടും പിന്നെ കുറച്ച് ചില്ലറ ദർഹവും അവൻ്റെ കൈയ്യിലുണ്ട്.
"സാർ എയ്റ്റ് ഹഡ്രഡ് ആൻ്റ് റ്റ്വൻ്റി"
ആ ഫിലിപ്പീനി സെയിൽസ് ഗേൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ജെയ്സൻ നിന്ന് വിയർത്തു , ഒന്നു കൂടി പേഴ്സ് തുറന്നു ഇല്ല അത്ര തന്നെ കയ്യിലുള്ളു. ആര്യ തൻ്റെ കാർഡ് നീട്ടി അവനെ നോക്കി.
പക്ഷെ അവൻ്റെ മുഖത്തെ മ്ലാനത അവളെ സങ്കടപ്പെടുത്തി.
"ഡോ .... താനിതൊരു കടമായിട്ട് കണ്ടാൽ മതി ജോലിയൊക്കെ ശെരിയായിട്ട് തിരികെ തന്നാൽ മതി , അതും വേണമെന്നില്ല ഞാൻ പേ ചെയ്യുന്നത് ഇയാൾക്കൊരു അഭിമാനപ്രശ്നം ആകുന്നൂന്ന് തോന്നലുണ്ടേൽ മാത്രം തന്നാൽ മതി"
"ഉം"
തെല്ലൊരു സങ്കട ഭാവത്തിൽ അവൻ തല കുലുക്കി.കാർഡ് നൽകി സാധനങ്ങൾ പാക്ക് ചെയ്ത് കടയിൽ നിന്ന് ഇറങ്ങുമ്പോഴും അവൻ്റെ മനസ്സ് കലുഷിതമായിരുന്നു, ഒരു ദിവസത്തെ പരിചയം കൊണ്ട് ആര്യ തന്നിലേക്ക് അത്രയേറെ അടുത്തിരിക്കുന്നു.
💬 Comments
View all comments