0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.6K

സ്നേഹ വണ്ടിയിൽ നിന്നിറങ്ങി നേരെ ഷോപ്പിലേക്ക് അവരോടൊപ്പം കയറി.ആര്യ ആവേശത്തോടെ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങൾ തിരയുന്നത് കണ്ട് ജെയ്സൻ അത്ഭുതപ്പെട്ടു.
അത് കണ്ടെന്നോണം സ്നേഹ അവൻ്റെ തോളിലൂടെ എത്തി കൈയ്യിട്ട് അവളോട് ചേർത്ത് നിർത്തി ആര്യയെ വിരൽ ചൂണ്ടി
" കുട്ടികളെന്ന് പറഞ്ഞാൽ അതിന് പ്രാന്താണ് , അമ്മുവിന് ചേച്ചി ആണ് അമ്മ ഞാൻ വളർത്തമ്മയും , ഓഹ് തനിക്ക് അമ്മൂനെ അറിയില്ലല്ലെ എൻ്റെ മോളാണ് അമ്മു അല്ല ഇഷ അതാ അവളുടെ ശെരിക്കുള്ള പേര്, അവൾക്ക് ഒന്നര വയസ്സാകുന്നവരെ അവൾ ഞങ്ങളുടെ കൂടെ ഇവിടായിരുന്നു. ഒരമ്മയെ പോല ചേച്ചി അവളെ കൊണ്ടു നടന്നത് , അമ്മയെ പോലെ അല്ല അമ്മ തന്നെ അമ്മാന്ന് അവൾ ചേച്ചിയെ ആണ് ആദ്യം വിളിച്ചത് , അവൾക്ക് മാത്രമല്ല എനിക്കും ഒരമ്മയെ പോലെ വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്യാൻ ചേച്ചിയെ ഉണ്ടായിരുന്നുള്ളു."
.
സ്നേഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി , അവൻ മെല്ലെ അവളെ ചേർത്തു തന്നെ നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
"ടാ ആ പാവം ഒരുപാട് കണ്ണുനീർ കുടിച്ചതാണ് താനായിട്ട് ഇനിയും അതിനെ കരയിക്കരുത്"
അവളുടെ കരങ്ങൾ അമർത്തിക്കൊണ്ട് ഇല്ലാ എന്ന രീതിയിൽ അവൻ തലയാട്ടി. ആര്യ അപ്പോളേക്കും ഒരു ട്രോളി നിറയെ അത്യാവശ്യം സാധനങ്ങൾ വാങ്ങി നിറച്ചിരുന്നു.
ജെയ്സൺ പേഴ്സിൽ കൈ വെച്ചുപോയി. സ്നേഹ അതുകണ്ട് ചിരിച്ചു.
" ഞാൻ പറഞ്ഞില്ലെ ഇതിൽ നമ്മളില്ല മാറി നിന്ന് കണ്ടാൽ മതി"
അവർ മെല്ലെ ആര്യയുടെ അടുത്തെത്തി ,
"ഡോ മതി ഇപ്പൊത്തന്നെ ആവശ്യത്തിലധികം ആയി വാ പോവാം "
"

💬 Comments

View all comments