Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
സ്നേഹ
" അല്ലാ നമ്മളിതെങ്ങോട്ട പോകുന്നെ , "
"ദുബായിക്ക് ഇവൻ്റെ ഒരു ഫ്രണ്ടിനെക്കാണാൻ , പിന്നെ ഇവൻ്റെ വിസ ക്യാൻസൽ ചെയ്യാനുള്ള പരുപാടി നോക്കണം , മൂർത്തി അങ്കിളിനോട് സംസാരിച്ച് ഇവനെ നമ്മുടെ ഹോസ്പിറ്റലിലലൊരു ജോലി ശെരിയാക്കണം. "
" ഓഹോ അപ്പൊ എല്ലാം തീരുമാനിച്ചൊ രണ്ടും "
ആര്യ അതിനൊരു ഉത്തരം കിട്ടാനെന്നോണം ജെയ്സനെ നോക്കി , പക്ഷെ അവൻ്റെ മുഖത്ത് ഒരു ആശങ്ക നിഴലിച്ചു.
അവൾ അവൻ്റെ ടേബിളിനു മുകളിലായിരുന്ന അവൻ്റെ കൈയ്യിൽ പിടിച്ചുകൊണ്ട്.
" എന്തേ നി ഓക്കെ അല്ലെ "
"അതല്ല , നമുക്കൊന്ന് സംസാരിച്ചിട്ട് തീരുമാനിക്കാം അതൊക്കെ , എടുത്ത് ചാടാൻ നിക്കണ്ടെടോ "
ആര്യയുടെ മുഖം ചെറുതായൊന്ന് വാടി , തെളിഞ്ഞ മാനത്ത് കാർമേഘം വീണ്ടും ഉരുണ്ടു കയറിയപോലെ, അവർ ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തിരിച്ചു.
ഇത്തവണ ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല തികച്ചും നിശബ്ദത , ചിന്തകളുടെ ഭാരവും പേറി അവർ ദുബായിക്ക്.
കുറച്ചു ദൂരം മുന്നോട്ട് ചെന്നപ്പോൾ ആര്യ എന്തോ കണ്ടപോലെ പുഞ്ചിരിച്ചു.
പിന്നെ ഇൻഡിക്കേറ്ററിട്ട് വണ്ടി ഒരു ബേബിഷോപ്പിലേക്ക് കയറ്റി.
" ഡാ പെൺകുട്ടി ആണെന്നല്ലെ പറഞ്ഞത് , എന്തേലും വാങ്ങണ്ടെ"
വാങ്ങണം എന്നപോലെ അവൻ തലയാട്ടി, സ്നേഹ അപ്പോളേക്കും ചെറുതായൊന്ന് മയങ്ങിയിരുന്നു.
"ടീ എഴുന്നേൽക്ക് , "
സ്നേഹ മെല്ലെ ഞെട്ടി ഉണർന്നു , പിന്നെ പരിസരം ആകെ ഒന്ന് വീക്ഷിച്ചു
"എന്താ ഇവിടെ "
"ജെയ്സൻ്റെ ഫ്രണ്ടിൻ്റെ കൊച്ചിന് എന്തേലും വാങ്ങാൻ , ഇന്നലെ ഡെലിവറി കഴിഞ്ഞതേ ഉള്ളൂ, "
💬 Comments
View all comments