Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
ആര്യ സ്നേഹയുടെ കൈ പിച്ചി. സ്നേഹ തെല്ലൊരു പരിഭവത്തോടെ
" ആഹ്.... എന്താ ചേച്ചി , ഞാൻ ഉള്ളതല്ലെ പറഞ്ഞെ "
പിന്നെ ചെറുതായൊന്ന് സങ്കട ഭാവത്തിൽ
" നിങ്ങളൊരുമിച്ചു ജീവിക്കാൻ തുടങ്ങിയാൽ പിന്നെ എൻ്റെ സ്ഥാനം എന്താ ആര്യേച്ചി , അതിപ്പൊ എന്നാണേലും പുറത്ത് തന്നെ അല്ലെ , "
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു, ആര്യ മെല്ലെ അവളെ ചേർത്ത് പിടിച്ചു.
" അതേ , നിങ്ങളെങ്ങിനെ ആയിരുന്നോ അങ്ങിനെ തന്നെ ആയിരിക്കും, ഞാനും ആര്യയും ഇഷ്ടപ്പെട്ടൂന്ന് കരുതി , തന്നെ മാറ്റി നിർത്തുന്നതെങ്ങിന , ഇന്നലെ വന്ന എനിക്ക് വേണ്ടി തന്നെ മാറ്റി നിർത്തൂന്ന് തോനുന്നുണ്ടോ , അതുമല്ല ഞങ്ങളിതുവരെ അങ്ങിനൊന്നും തീരുമാനിച്ചിട്ടില്ലല്ലൊ "
അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു , അവൾ മെല്ലെ ആര്യയുടെ തോളിലേക്ക് ചാരി. ആര്യയുടെ ചെവികളിൽ ജെയ്സൻ കേൾക്കാതെ സ്വകാര്യമായി.,
"രാവിലെ ഞാനെല്ലാം കണ്ടു , എന്തായിരുന്നു നിങ്ങൾ രണ്ടുപേരും അത്രയും സന്തോഷത്തോടെ ചേച്ചിയെ ഞാനിതുവരെ കണ്ടിട്ടില്ല, ചേച്ചി എന്നും ഇങ്ങിനെ തന്നെ സന്തോഷമായിരിക്കണം"
ആര്യ ഒരു ഞെട്ടലോടെ സ്നേഹയെ നോക്കി അവളുടെ ഹൃദയമിടിപ്പ് വളരെ വേഗത്തിലായി
" എല്ലാമെന്ന് പറഞ്ഞാൽ "
" അത്യാവശ്യം കാണേണ്ടതെല്ലാം ഹ.ഹ.ഹ "
സ്നേഹ ഗൂഢമായി ആര്യയെ നോക്കി ചിരിച്ചു, ആര്യ നാണംകാരണം സ്നേഹയെ ഫെയിസ് ചെയ്യാതെ തൻ്റെ മുന്നിലെ മെനുവിലേക്ക് നോക്കിയിരുന്ന് പുഞ്ചിരിച്ചു.
" എന്താണ് ചേച്ചിയും അനിയത്തിയും കൂടി ഒരു സ്വകാര്യം "
"ഹേയ് ഒന്നുമില്ല ഞങ്ങള് വെറുതേ "
അപ്പോഴേക്കും ഭക്ഷണം വന്നു , അവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ
💬 Comments
View all comments