0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.6K

അകലെ അല്ലാതെ ഒരു റെസ്റ്റോറൻ്റിലേക്ക് വണ്ടി കയറ്റി നിർത്തി.
"നമുക്കെന്തേലും കഴിച്ചിട്ട് പോകാം"
അവർ പുറത്തിറങ്ങി ഉള്ളിലേക്ക് നടക്കുമ്പോൾ സ്നേഹ തിരക്കിട്ട് അവർക്ക് മുന്നേ അകത്തേക്ക് പോയി. ആര്യയും ജെയ്സനും ചേർന്നു നടന്നു.
" സ്നേഹ എന്തോ കേട്ടൂന്ന തോന്നണെ"
ആര്യ മെല്ലെ മുഖത്തെ മുടിയൊതുക്കി നാണത്തോടെ അവൻ്റെ വിരലുകൾ കോർത്തു.
" എനിക്കും തോന്നി, എന്തൊക്കെയോ കുത്തി പറയുന്ന പോലെ "
"അവളങ്ങിന തനിക്കറിയാല്ലൊ എൻ്റെ ജീവിതത്തിൽ അവൾക്കുള്ള സ്ഥാനം വളരെ വലുതാണ്, അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ഒന്നും തന്നെ സ്വകാര്യങ്ങളും ഉണ്ടായിട്ടില്ല , ഇതിപ്പോ ഞാനെന്ത പറയാ , വേറൊന്നും വിചാരിക്കണ്ട കഥയില്ലാത്തൊരു പെണ്ണാ , പാവം അവളും ഒരുപാട് അനുഭവിച്ചു , അവളുടെ മുന്നിൽ എൻ്റേതൊന്നും ഒരു പ്രശ്നമായി തോന്നിയിട്ടേ ഇല്ല "
അപ്പോഴേക്കും സ്നേഹ കൈ കഴുകി എത്തിയിരുന്നു. പുറകേന്ന് ആര്യയും ജെയ്സനും ,
" എനിക്കൊരു ചിക്കൻ ബിരിയാണി , ചേച്ചിക്ക് മിക്സഡ് ഫ്രൈഡ് റൈസ് , നിനക്കെന്ത വേണ്ടത്."
" ചോറ് കിട്ടോ "
" ആ ബെസ്റ്റ് നി എന്ത നൊസ്റ്റു കളിക്കാ , ചോറും മീനുമൊക്കെ അങ്ങ് നാട്ടിൽ "
" മിണ്ടാതിരിക്കടി , ചേട്ട ഓനൊരു മീൽസ് എടുത്തൊ അല്ലേൽ വേണ്ട രണ്ട് മീൽസ് എടുത്തോ"
സ്നേഹ പുരികം ഉയർത്തി ആര്യയെ നോക്കി
" ഇതെന്ത പുതിയ പരിഷ്കാരം, നാട്ടിലെ ഊണ് പോലെ വരില്ലാന്ന് പറഞ്ഞ് ചേച്ചി കഴിക്കാത്തതാണല്ലൊ , ഓഹ് പുതിയ ആളുകൾ പുതിയ പരിഷ്കാരങ്ങൾ വന്ന് വന്ന് നമ്മൾ പുറത്താവുമോ "

💬 Comments

View all comments