0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.7K

ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല "
" അത് മതി ചേച്ചി , ചേട്ടന് ചേച്ചിയെ ഇഷ്ടമാണ് ഇന്നേവരെ ഒരു പെൺകുട്ടിയുടെ പുറകെയും അവൻ പോയിട്ടില്ല, അങ്ങിനൊരു കുട്ടിയുടെ കൂടെ ഒരു ദിവസം തമസിച്ചൂന്ന് പറഞ്ഞാൽ അവനെ അറിയുന്ന ആരും വിശ്വസിക്കില്ല, "
"പിന്നെ ഇയാള് കരുതുന്ന പോലെ അല്ല കാര്യങ്ങള് ഞാൻ പറഞ്ഞില്ലെ എൻ്റെ കല്ല്യാണം ഒരിക്കൽ കഴിഞ്ഞ് ഡിവോർസ് ഇപ്പൊ കഴിഞ്ഞിട്ടേ ഉള്ളൂ, പിന്നെ ...എനിക്ക്....എനിക്ക്..."
"പറയ് ചേച്ചി എന്താ "
"എനിക്ക് അവനെക്കാളും പ്രായമുണ്ട് "
ആര്യ ഒരു നിമിഷം നിശബ്ദമായി അശ്വതിയിൽ നിന്നും മുഖം മറച്ച് പുറത്തേക്ക് നോക്കി ഇരുന്നു.
സ്നേഹ അശ്വതിയുടെ മറുപടിക്കായി അക്ഷമയായി കാതോർത്തു.ഒരു നിമിഷം അശ്വതിയുടെ മുഖമൊന്ന് കറുത്ത പോലെ പക്ഷെ പെട്ടെന്നു തന്നെ അതൊരു പുഞ്ചിരിയിലോട്ട് മാറി.
"എൻ്റെ നാത്തൂന് ഇച്ചിരി പ്രായമുണ്ടെന്ന് കരുതി ഞങ്ങളെങ്ങനെ എൻ്റെ ചേട്ടൻ്റെ ഇഷ്ടം വേണ്ടന്നു വയ്ക്കും ഹ.ഹ.ഹ "
ആര്യ ഒരു ദീർഘ ശ്വാസം വലിച്ചു , ചിരിച്ചുകൊണ്ട് അശ്വതിയെ കെട്ടിപ്പിടിച്ചു. സ്നേഹയുടെ മുഖത്തും ഒരു പുഞ്ചിരി പടർന്നു.
അവളാ കുഞ്ഞിൻ്റെ മുഖത്ത് നോക്കി കൊഞ്ചിക്കൊണ്ട് ഒരു ഉമ്മ വെച്ചു.
"അല്ലാ ഞാനിവിളെ എന്താ വിളിക്കാ ?"
സ്നേഹ മെല്ലെ കുഞ്ഞിനെ നോക്കി അശ്വതിയോട് ചോദിച്ചു.
"കുഞ്ഞിന് പേരിട്ടോ ഇല്ലേൽ ഞാനൊരു പേരു പറയാം ..."
ആര്യ മെല്ലെ എഴുന്നേറ്റ് സ്നെഹയുടെ പുറകില് വന്ന് അവളുടെ തോളിൽ തല ഊന്നി കുഞ്ഞിനെ നോക്കിക്കൊണ്ട് ചോദിച്ചു.
"ആ പറയ് നോക്കട്ടെ "
"കയൽ എങ്ങിനുണ്ട് "
അശ്വതി ആര്യയെ തുറിച്ചു നോക്കി,പിന്നെ

💬 Comments

View all comments