Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
പൊട്ടിച്ചിരിച്ചു.
" അത് നിങ്ങട കുട്ടിക്കിടാനുള്ള പേരല്ലെ അതെങ്ങിനെ ഞാനിടാന ?"
ആര്യ ആശ്ചര്യത്തോടെ അശ്വതിയെ നോക്കി,
"ഇത് ജെയ്സൻ ചേട്ടൻ്റെ കൊച്ചിനിടാനുള്ള പേരാണ് , ഞങ്ങളോട് പറഞ്ഞത പക്ഷെ സ്വന്തം കുട്ടിക്കിട്ടോളാൻ പറഞ്ഞ് ഞങ്ങള് കളിയാക്കുന്നതാ കയൽ , എവിടുന്നാണെന്നറിയില്ല കുറേ നാളായി ഈ പേരും പിടിച്ച് നടപ്പാണ് ആശാൻ , ഹ.ഹ.😆😆😆😆"
"അപ്പൊ ഇവളുടെ പേരെന്ത ?"
"ഇഷ "
"എൻ്റെ കൊച്ചിൻ്റെ പേരും ഇഷയാണ് "
സ്നേഹ കുഞ്ഞിനെ പുണർന്നുകൊണ്ട് പറഞ്ഞു.
" ആൺകുട്ടി ആയിരുന്നേൽ ജെയ്സൻ എന്നിടാനായിരുന്നു പ്ലാൻ പക്ഷെ ദൈവം തന്നത് അവളെയ "
" ഇഷമോളൂസെ .... എന്തിന്നാടി കള്ളിപ്പെണ്ണെ , ഇങ്ങു വന്നെ ആൻ്റി എടുത്തോട്ടെ ചക്കരേനെ "
ആര്യ മെല്ലെ സ്നേഹയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി താരാട്ടി കളിപ്പിച്ചുകൊണ്ടിരുന്നു.
"ചേട്ട നാല് ചായ പിന്നെ കഴിക്കാനായിട്ട് കേക്ക് കൂടി എടുത്തോളു. ,എടാ എന്നാലും ഒരു ദിവസം കൊണ്ട് ഇത്രയേറെ അടുക്കാൻ ഇതെന്ത സിനിമ വല്ലതും ആണോ , എന്നാലും എങ്ങിനെ "
" എനിക്കറിയില്ലട എന്താ സംഭവിച്ചതെന്ന് പക്ഷെ ഒന്നുറപ്പാണ് അവളില്ലാതെ ഒരു ജീവിതത്തെപ്പറ്റി ഇപ്പൊ ചിന്തിക്കാനെ പറ്റുന്നില്ല "
" നിങ്ങൾ തമ്മിൽ വല്ലതും ......."
രഞ്ചിത്ത് സംശയത്തോടെ രഞ്ചിത്തിനെ നോക്കി.ജെയ്സൻ അതിന് മറുപടി പറയാതെ നിന്ന് പരുങ്ങി. .
" എടാ ഭയങ്കര എന്നാലും , ഒരു ദിവസംകൊണ്ട് ഇതെങ്ങിനെ "
" ഞാനായിട്ടല്ല , ഓള് അടിച്ച് വെളിവില്ലാതെ സംഭവിച്ചു പോയത, "
" ആഹാ..... എന്തായാലും നല്ലൊരു ആളായിട്ട
💬 Comments
View all comments