Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
എന്നെ മനസ്സിലാക്കുന്ന ഒരാൾ, അല്ലാണ്ട് പണം കൊണ്ട് എനിക്ക് തുലാഭാരം തീർക്കാനൊ സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനൊ എനിക്കൊരാളെ വേണ്ട. സമാധാനത്തോടെയുള്ള കുഞ്ഞു കുടുംബ ജീവിതം അതിനപ്പുറം ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല അന്നും ഇന്നും ,എൻ്റെ സ്റ്റാറ്റസിനും കുടുംബത്തിനും ചേർന്ന രീതിയിൽ ഒരാളെൻ്റെ ജീവിതത്തിൽ വന്നത് നിനക്കറിയാവുന്നതല്ലെ പിന്നെയും നീ ഇങ്ങിനൊക്കെ ചിന്തിക്കുന്നത് കഷ്ടമാണ് കേട്ടോ. ഞാനാരെയും ആ രീതിയിൽ ഇന്നു വരെ ട്രീറ്റ് ചെയ്തിട്ടില്ല , അത്രയ്ക്ക് ആലോചിച്ചെടുത്ത തീരുമാനമാണ് അതുകൊണ്ടാണല്ലൊ ഞാൻ എൻ്റെ വീട്ടുകാരോട് പോലും പറഞ്ഞത്. ഒരു നാണവും മാനവുമില്ലാതെ ഇന്നലെ കണ്ട നിന്നോട് എൻ്റെ ഇഷ്ടം തുറന്ന് പറഞ്ഞത് നിന്നെ അത്രയേറെ ഞാനിപ്പൊ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെയ എൻ്റെ തീരുമാനം തെറ്റിയിട്ടില്ല എന്നു തന്നെയാണ് ഇന്ന് അശ്വതി തന്നെപ്പറ്റി സംസാരിച്ചപ്പോഴും എനിക്ക് തോന്നിയത്. ഒരിക്കൽ എൻ്റെ ജീവിതം ഞാൻ കൈ വിട്ടത ഒരിക്കൽ കൂടി അതിനെനിക്ക് പറ്റില്ല"
ആര്യയുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകി .
"എന്നാലും എൻ്റെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തനിക്ക് കഴിയാതെ വന്നാൽ , നാളെ നമ്മുടെ ഈ ബന്ധം തനിക്കൊരു ബാദ്യതയായി..........."
അവൾ അവൻ്റെ വായ പൊത്തി പിന്നെ അവൻ്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
അവനാ കണ്ണുകളിൽ കണ്ണു നീരല്ല കണ്ടത് ഉറച്ച തീരുമാനവും കത്തുന്ന പ്രണയവുമായിരുന്നു.
പൊടുന്നനെ അവളവനെ ഇറക്കി പുണർന്നു അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ അവൻ്റെ ചുണ്ടുകളെ കീഴ്പ്പെടുത്തി.
പരിസരം മറന്ന് അവർ പരസ്പരം ചുണ്ടുകളെ കീഴ്പ്പെടുത്താൻ മത്സരിച്ചു, അവൻ്റെ മുഖമാകെ അവൾ മുത്തം കൊണ്ടു പൊതിഞ്ഞ് വീണ്ടും അവൻ്റെ കീഴ്ചുണ്ട് കീഴ്പ്പെടുത്തി വലിച്ചീമ്പി.
പിന്നെ സ്ഥല കാല ബോധം വീണ്ടെടുത്ത
💬 Comments
View all comments