0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 9878

ചോദിച്ച് അവളുടെ അടുത്ത് കൂടി പക്ഷെ ഇപ്രാവശ്യം അവന് പണമായിരുന്നു ആവശ്യം, അവളെ പറഞ്ഞ് മയക്കി ഇവിടേക്കയച്ചു, ഈ ബന്ധം കാരണം അവളെ വീട്ടുകാർ പൂർണമായും കൈ വിട്ടിരുന്നു , അതുകൊണ്ട് തന്നെ അവനല്ലാതെ വേറെ ആശ്രയം ഇല്ലാതെ ഇവിടെ ഡേയും നൈറ്റും പണിയെടുത്ത് അവന് കാശയച്ചു കൊടുത്തു. വീട് വയ്ക്കാനെന്ന പേരിൽ നല്ലൊരു തുക ലോൺ വേറെയും , പക്ഷെ അവനത് അവിടെ കണ്ട പെൺകുട്ടികളോടൊത്ത് കറങ്ങി നടന്ന് പലതിനേയും പിഴപ്പിച്ചു. ഒരു ദിവസം അവളെ അതിലേതൊ ഒരു കുട്ടി താൻ ഗർഫിണി ആണെന്നും അവരുടെ ജീവിതത്തിൽ നിന്നും സ്നേഹ മാറിക്കൊടുക്കണം ഇല്ലെങ്കിൽ അവൾക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലാന്ന് പറഞ്ഞ് ഒരു കോളും അവരുടെ കുറേ ചിത്രങ്ങളും വന്നു. അതോടെ അവള് പരിപൂർണമായും തകർന്ന് ഡിപ്രഷിനിലായി അതിൻ്റെ കൂടെ നിറ വയറും വളരെ പണിപ്പെട്ട അവളെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് , അവനുമായിട്ടുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ചു , പിന്നെ അവളെൻ്റെ കൂടെ ആയിരുന്നു, അവൾക്ക് ഞാനും എനിക്കവളും മാത്രം നമുക്കിടയിലേക്ക് പിന്നെ അമ്മൂസ് വന്നു. നാട്ടില് ഡിവോഴ്സിന് ശ്രമിച്ചെങ്കിലും അവനതിന് കൂട്ടാക്കിയില്ല , കുഞ്ഞിനെ വേണമെന്ന് അവൻ പറ്റില്ലെന്ന് അവളും , അങ്ങിനെ ഇരിക്കുമ്പോഴാ അവൾക്കൊരു ആക്സിഡൻ്റ് പറ്റി കിടപ്പിലാകുന്നത് അന്ന് അമ്മുവിന് ഒരു ഒന്നര വയസ്സ് കാണും , കുഞ്ഞിനെ നോക്കാൻ അമ്മയ്ക്ക് കഴിയില്ല ബന്ധുക്കൾ വേറാരുമില്ല എന്ന് കാണിച്ച് കോടതി വഴി അവൻ കുഞ്ഞിനെ സ്വന്തമാക്കി. കുഞ്ഞ് വഴി അവളെ വീണ്ടും അവൻ്റെ അടിമയാക്കുക എന്നതായിരുന്നു ഉദ്ധേശം പക്ഷെ അവളതിന് വഴങ്ങിയില്ല പിന്നെ കോടതി ആയി വഴക്കായി ഇന്നിപ്പൊ എന്തായാലും അതിനൊരു തീരുമാനവും ആയി. പാവം ഒരുപാട് അനുഭവിച്ചത എൻ്റെ കുട്ടി"
ആര്യമെല്ലെ അവളുടെ കണ്ണു തുടച്ച് ഒരു നിമിഷം പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.
ജെയ്സന് ഇതൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവൻ്റെ കണ്ണുകൾ നിറഞ്ഞു പക്ഷെ മെയിൽ ഈഗോ അതിനെ എവിടൊക്കെയൊ അണകെട്ടി തടഞ്ഞ പോലെ.
ഷോപ്പിൽ നിന്നും കുപ്പികളുമായി ചിരിച്ചു കൊണ്ട് നടന്നു വരുന്ന സ്നേഹ അവൻ്റെ മനസ്സിനെ നോവിച്ചു.

💬 Comments

View all comments