0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.7K

പിടിച്ചു
" എൻ്റെ ഇഷ കൊച്ചിനെ നന്നായി നോക്കിക്കോണം കേട്ടോ , എന്നാ ഞങ്ങള് പോയിട്ട് വരാം , സന്തോഷായിട്ടിരിക്ക് കേട്ട"
ജെയ്സൻ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി രഞ്ചിത്തിന് നേരെ തിരിഞ്ഞ് കെട്ടിപ്പിടിച്ചു ,
" ടാ ഇറങ്ങട്ടെ വിസ ചെയ്ഞ്ച് ചെയ്യുന്നതും ബാക്കിയുള്ള കാര്യവും എങ്ങിനാന്ന് എനിക്കറിയില്ല , നിങ്ങളതെങ്ങിനാന്ന് വെച്ച തീരുമാനിക്ക് "
പിന്നെ തിരിഞ്ഞ് അശ്വതിയുടെ അടുത്തെത്തി കുനിഞ്ഞ് അവളെ പുണർന്നുകൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു. മനസ്സില്ല മനസ്സോടെ അശ്വതി അവരെ യാത്രയാക്കി.
"ടാ പറഞ്ഞതു മറക്കണ്ട എത്രയും പെട്ടെന്ന് സംസാരിച്ച് ഒരു തീരുമാനത്തിലെത്തണെ"
ആശുപത്രി കോറിഡോറിലൂടെ നടക്കുമ്പോൾ രഞ്ചിത്ത് വിളിച്ചു പറഞ്ഞു.
" ആ... ടാ "
ആര്യ എന്താ എന്ന രീതിയിൽ ജെയ്സനെ നോക്കി , അവൻ്റെ മുഖത്ത് ഒരു ഗൗരവം നിഴലിക്കുന്നത് അവൾ ശ്രദ്ധിച്ചു.
"ഹേയ് ... ഒന്നൂല്ല "
അവനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞൊഴിഞ്ഞു.
ഹോസ്പിറ്റലിൽ നിന്നിറങ്ങി വണ്ടിയിൽ കയറി കുറച്ചു ദൂരം അവർ മുന്നോട്ട് സഞ്ചരിച്ചു, ക്ഷീണം കാരണം സ്നേഹ ചെറുതായൊന്ന് മയങ്ങി, ആര്യയുടേയും ജെയ്സൻ്റേയും മനസ്സ് കലങ്ങി മറഞ്ഞൊഴുകുന്ന പുഴപോലെ ചിന്തകളുടെ ഒരു കുത്തൊഴുക്കിൽ അകപ്പെട്ടു.
" ഡോ എവിടെയെങ്കിലും നിർത്താമോ , എനിക്ക് തന്നോട് അൽപം സംസാരിക്കണം "
ജെയ്സൻ്റെ മുഖത്തെ ഗൗരവം അവളെ കൂടുതൽ ടെൻഷനാക്കി.
"അടുത്ത് ബീച്ചിണ്ട് അങ്ങോട്ട് നിർത്താം"
" ഉം ..."
കുറച്ചു കൂടി മാറി ആര്യ ബീച്ച് സൈഡിലെ പാർക്കിംഗിൽ വണ്ടി ഒതുക്കി , സ്നേഹ നല്ല ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
ജെയ്സൻ ആര്യയുടെ കൈയ്യും

💬 Comments

View all comments