Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
വാങ്ങി കൊഞ്ചിച്ചു, പിന്നെ അവനാ കുഞ്ഞിനെ ഉറ്റു നോക്കി , അവൻ്റെ കണ്ണുകൾ നിറയുന്നത് ആര്യ ശ്രദ്ധിച്ചു.
നിമിഷങ്ങൾക്കകം കുഞ്ഞിനെ കൊഞ്ചിച്ച് കരച്ചില് നിർത്തിയത് ആര്യയെ ആശ്ചര്യപ്പെടുത്തി.
"മാമൻ്റെ കയ്യിൽ എത്തിയപ്പൊ പെണ്ണ് കരച്ചില് നിർത്തിയല്ലൊ "
സ്നേഹയുടെ വകയായിരുന്നു ഡയലോഗ്, എല്ലാവരുടെ ചുണ്ടുകളിലും ഒരു പുഞ്ചിരി വിടർന്നു.
"പണ്ട് മുതലെ അങ്ങിന ഏത് കുഞ്ഞായാലും അവൻ്റെ കയ്യിലെത്തിയാൽ പിന്നെ ചിരിയാണ് , കുഞ്ഞുങ്ങളെന്ന് പറഞ്ഞാൽ അവനും അങ്ങിനെതന്നാ "
രഞ്ചിത്തത് പറയുമ്പോ ജെയ്സൻ കുഞ്ഞിനേയും കൊണ്ട് ജനലിനരികിലേക്ക് നീങ്ങി നിന്നു.
ആര്യ അവന് പിന്നാലെ നീങ്ങി അവൻ്റെ തോളിൽ തല ചായ്ച്ച് നിന്നു, അത് കണ്ട് എല്ലാവരുടേയും ചുണ്ടുകളിൽ മനസ്സു നിറഞ്ഞൊരു പുഞ്ചിരി വിടർന്നു സമയം മെല്ലെ ഇഴഞ്ഞു നീങ്ങി ആ മുറിയിൽ നിന്നും കളി ചിരികൾ ഉയർന്നുകൊണ്ടേ ഇരുന്നു, എല്ലാവരും പരസ്പരം പ്രീയപ്പെട്ടവരായി മാറിയിരുന്നു.
ജീവിതവും ഓഫീസും നാടുമൊക്കെയായി സമയം പോയതേ അറിഞ്ഞിരുന്നില്ല.
"അയ്യോ ആര്യേച്ചി പോകണ്ടെ സമയമെത്ര ആയിന്ന "
" ഇരിക്ക് കുറച്ചു കഴിഞ്ഞ് പോയാ പോരെ ചേച്ചി എത്ര നാളുകൾക്ക് ശേഷ ഞങ്ങളിങ്ങനെ ... , "
അശ്വതി വിഷമത്തോടെ രഞ്ചിത്തിനെ നോക്കി, ആര്യ മെല്ലെ അവളടുത്ത് വന്നിരുന്ന് അശ്വതിയുടെ മുഖത്തെ പാറിക്കളിച്ചു കൊണ്ടിരുന്ന മുടി തഴുകി ഒതുക്കിക്കൊണ്ട്.
"ഇല്ലടോ പോണം രാത്രി ആയാൽ പിന്നെ വണ്ടി ഓടിക്കുന്നത് ഇത്തിരി പണിയാ... അതുമല്ല ഇനിപ്പോ എപ്പൊ വേണേലും വരാല്ലൊ , നിനക്ക് എപ്പൊ കാണണമെന്ന് തോന്നിയാലും അറിയിക്ക് പറ്റും പോലെ വരാല്ലൊ "
പതുക്കെ സ്നേഹ വന്ന് അശ്വതിയുടെ കൈ
💬 Comments
View all comments