0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

ജെയ്സനും ആകെ ചമ്മി തിരിഞ്ഞ് സ്നേഹയെ നോക്കി
"എടീ നീ ഉറങ്ങിയില്ലായിരുന്നൊ ഞങ്ങളു കരുതി നല്ല ഉറക്കത്തിലാണെന്ന് , അതാ നിന്നെ വിളിക്കാതെ പോയത് "
"ആ ഇനിയിപ്പൊ എൻ്റെ ആവശ്യമില്ലല്ലൊ പുതിയ ആൾക്കാരൊക്കെ ആയല്ലൊ "
ജെയ്സൻ്റെ മുഖം ചെറുതായൊന്ന് വാടിയത് കണ്ട് , ആര്യ സ്നേഹയുടെ തുടയിലൊരു നുള്ള് കൊടുത്തു.
"ആഹ്.... എന്താ ചേച്ചി ..."
ആര്യ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു , കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
അവർക്ക് സ്നേഹയെ ഫെയ്സ് ചെയ്യാൻ നല്ല ചളിപ്പ് തോന്നി. ആര്യ മെല്ലെ മിററിലൂടെ സ്നേഹയെ നോക്കി.
സ്നേഹ കണ്ണുകളടച്ച് കിടക്കുവാണ് പക്ഷെ അവളുടെ കണ്ണുകളെ വെട്ടിച്ച് മഴത്തുള്ളികൾ പോലെ അവളുടെ കവിളുകളിലൂടെ കണ്ണു നീർ ചാലു വച്ചിറങ്ങുന്നത് കണ്ട് ആര്യ പെട്ടെന്ന് ഇൻഡിക്കേറ്ററിട്ട് വണ്ടി സൈഡാക്കി.
"ഡീ സീരിയസായിട്ട് ഈ ചെറിയ വിഷയത്തിന് കരയുവാണോ , സത്യമായും നി ഉറങ്ങീന്ന് കരുതിയാണ് ഞങ്ങളൊറ്റയ്ക്ക് പോയത് സോറി നി കരയല്ലെ കുഞ്ഞെ "
സ്നേഹ അതുവരെ അടക്കിപ്പിടിച്ച വികാരങ്ങളുടെ കെട്ടുപൊട്ടി അവൾ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു, ജെയ്സനും ആര്യയും ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സ്നേഹ കൂടുതൽ സങ്കടക്കയത്തിലേക്ക് മുങ്ങിത്താണു, അത് ആര്യയെയും കുറ്റബോധത്തിൻ്റെ കണ്ണീരണിയിച്ചു.
"എഡീ സോറി ഞാൻ കരുതിയില്ല നി ഇതൊക്കെ ഇത്ര സീരിയസ് ആയി എടുക്കുമെന്ന്"
" അതല്ല ചേ.....ചേച്ചി. നാട്ടീന്ന്....... നാട്ടീന്ന് വക്കീല് വിളിച്ചിരുന്നു "
സ്നേഹയുടെ കരച്ചിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിക്കുന്ന ഏങ്ങലുകളായി മാറി ., ജെയ്സൻ കാറിന് പുറത്തിറങ്ങി സ്നേഹയിരുന്ന സൈഡിലെ ഡോർ തുറന്ന് അവളെ കൈ പിടിച്ച്

💬 Comments

View all comments