Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
മുഴുകി . സ്നേഹ പുറകിൽ ഫോണിൽ നാട്ടിൽ അമ്മയോട് വിശേഷങ്ങൾ പറയുന്ന തിരക്കിലും.
"ഡി എത്തി നി ഐഡി കാർഡ് എടുത്തിട്ടുണ്ടോ "
"ഇല്ല ചേച്ചീട കയ്യിൽ ഇല്ലേ "
"ഞാനെടുത്തിട്ടില്ല .... ഇനിയിപ്പൊ എന്തു ചെയ്യും ?"
"എന്ത് ചെയ്യാൻ നമ്മളന്യരൊന്നും അല്ലല്ലൊ പോയെടുക്കുക തന്നെ , ഡാ ...... അല്ലേൽ വേണ്ട ഞാനും നീയും ഒരു സൈഡല്ലെ , ചേച്ചിക്ക് ഏതാ വേണ്ടെ , "
"സ്ഥിരം എടുത്തോ , ഈ കാർഡ് കൊണ്ടൊ പൊക്കോ "
" ആ ഓക്കെ "
സ്നേഹ മെല്ലെ കാറ് തുറന്ന് സൂപ്പർ മാർക്കറ്റ് എന്ന് തോനിക്കുന്ന ഒരു ബിൽഡിംഗിലേക്ക് കയറി പോയി , ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന മട്ടിൽ ജെയ്സൻ ആര്യയെ നോക്കി.
" അവള് ബിയറ് വാങ്ങാൻ പോയത 😉😉"
" അതിനും മാത്രം എന്താ ഇവിടുപ്പെ നടന്നെ , ഓളെന്തിന കരഞ്ഞെ?"
"അതോ , അതവളുടെ കാലിൽ ഒരു മുള്ള് കൊണ്ടതാ , അറിഞ്ഞോണ്ട് അവളൊരു മുള്ളിൽ ചവിട്ടി വളരെ കഷ്ടപ്പെട്ട് ഇന്നവൾ അതിനെ ഊരി "
"മനസ്സിലാവുന്ന രീതിക്ക് പറഞ്ഞു തരാവൊ മാഡം "
" ഡാ ഞാനും അവളും ഇത്രയും ആത്മബന്ധം ഉണ്ടാവാൻ കാരണമെന്താകുമെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് , അത് ഒരു പക്ഷെ ഞങ്ങൾ ഒരേ തരത്തിലെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്നതുകൊണ്ടാവണം , അവളുടെ നല്ല പ്രായത്തിൽ അവൾക്കൊരു അബദ്ധം പറ്റി ഒരുത്തനെ സ്നേഹിച്ചു പോയി , അവനാണെങ്കിലൊ നാട്ടിലെ സകല പെൺപിള്ളേരയും സ്നേഹിക്കുന്ന ഒരു
💬 Comments
View all comments