0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

തരം മാനസ്സിക രോഗിയും , എല്ലാവരേയും വെറുപ്പിച്ച് ആരുടെ വാക്കും കേൾക്കാതെ അവൻ്റെ കൂടെ ഇറങ്ങിപ്പോയി ആ പാവം, ചെറു പ്രായത്തിലെ അച്ഛനെ നഷ്ടമായ അവൾക്ക് ആ ബന്ധം കാരണം അമ്മയും ചേച്ചിയും കൂടി അകന്നു, ഈ അടുത്തിടയ്ക്ക അമ്മ പിന്നെയും അവളോട് മിണ്ടി തുടങ്ങിയത്. അവൻ്റെ ചെറിയ ചെറിയ ചുറ്റിക്കളികൾ അവൾക്ക് അറിയാമായിരുന്നെങ്കിലും അവന് പെണ്ണ് ഒരു വീക്ക്നസ്സ് ആയിരുന്നൂന്നുള്ളത് അവള് അറിയാണ്ട് പോയി. നാട്ടുകാരുടെ മുന്നിൽ അവളെ ഭാര്യയായി വച്ചുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും അവൻ വഴിവിട്ട ബന്ധങ്ങൾ ഇണ്ടാക്കി, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല പെൺകുട്ടികളേയും അവൻ ചതിച്ചു. ഇതറിഞ്ഞ അവൾ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും അപ്പോഴേക്കും അമ്മു അവളുടെ വയറ്റിൽ വളരുന്നുണ്ടായിരുന്നു. അതിനെ മുതലെടുത്ത് അവൻ ക്ഷമ ചോദിച്ച് അവളുടെ അടുത്ത് കൂടി പക്ഷെ ഇപ്രാവശ്യം അവന് പണമായിരുന്നു ആവശ്യം, അവളെ പറഞ്ഞ് മയക്കി ഇവിടേക്കയച്ചു, ഈ ബന്ധം കാരണം അവളെ വീട്ടുകാർ പൂർണമായും കൈ വിട്ടിരുന്നു , അതുകൊണ്ട് തന്നെ അവനല്ലാതെ വേറെ ആശ്രയം ഇല്ലാതെ ഇവിടെ ഡേയും നൈറ്റും പണിയെടുത്ത് അവന് കാശയച്ചു കൊടുത്തു. വീട് വയ്ക്കാനെന്ന പേരിൽ നല്ലൊരു തുക ലോൺ വേറെയും , പക്ഷെ അവനത് അവിടെ കണ്ട പെൺകുട്ടികളോടൊത്ത് കറങ്ങി നടന്ന് പലതിനേയും പിഴപ്പിച്ചു. ഒരു ദിവസം അവളെ അതിലേതൊ ഒരു കുട്ടി താൻ ഗർഫിണി ആണെന്നും അവരുടെ ജീവിതത്തിൽ നിന്നും സ്നേഹ മാറിക്കൊടുക്കണം ഇല്ലെങ്കിൽ അവൾക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലാന്ന് പറഞ്ഞ് ഒരു കോളും അവരുടെ കുറേ ചിത്രങ്ങളും വന്നു. അതോടെ

💬 Comments

View all comments