0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

അവള് പരിപൂർണമായും തകർന്ന് ഡിപ്രഷിനിലായി അതിൻ്റെ കൂടെ നിറ വയറും വളരെ പണിപ്പെട്ട അവളെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് , അവനുമായിട്ടുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ചു , പിന്നെ അവളെൻ്റെ കൂടെ ആയിരുന്നു, അവൾക്ക് ഞാനും എനിക്കവളും മാത്രം നമുക്കിടയിലേക്ക് പിന്നെ അമ്മൂസ് വന്നു. നാട്ടില് ഡിവോഴ്സിന് ശ്രമിച്ചെങ്കിലും അവനതിന് കൂട്ടാക്കിയില്ല , കുഞ്ഞിനെ വേണമെന്ന് അവൻ പറ്റില്ലെന്ന് അവളും , അങ്ങിനെ ഇരിക്കുമ്പോഴാ അവൾക്കൊരു ആക്സിഡൻ്റ് പറ്റി കിടപ്പിലാകുന്നത് അന്ന് അമ്മുവിന് ഒരു ഒന്നര വയസ്സ് കാണും , കുഞ്ഞിനെ നോക്കാൻ അമ്മയ്ക്ക് കഴിയില്ല ബന്ധുക്കൾ വേറാരുമില്ല എന്ന് കാണിച്ച് കോടതി വഴി അവൻ കുഞ്ഞിനെ സ്വന്തമാക്കി. കുഞ്ഞ് വഴി അവളെ വീണ്ടും അവൻ്റെ അടിമയാക്കുക എന്നതായിരുന്നു ഉദ്ധേശം പക്ഷെ അവളതിന് വഴങ്ങിയില്ല പിന്നെ കോടതി ആയി വഴക്കായി ഇന്നിപ്പൊ എന്തായാലും അതിനൊരു തീരുമാനവും ആയി. പാവം ഒരുപാട് അനുഭവിച്ചത എൻ്റെ കുട്ടി"
ആര്യമെല്ലെ അവളുടെ കണ്ണു തുടച്ച് ഒരു നിമിഷം പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.
ജെയ്സന് ഇതൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവൻ്റെ കണ്ണുകൾ നിറഞ്ഞു പക്ഷെ മെയിൽ ഈഗോ അതിനെ എവിടൊക്കെയൊ അണകെട്ടി തടഞ്ഞ പോലെ.
ഷോപ്പിൽ നിന്നും കുപ്പികളുമായി ചിരിച്ചു കൊണ്ട് നടന്നു വരുന്ന സ്നേഹ അവൻ്റെ മനസ്സിനെ നോവിച്ചു.
ഇത്രയേറെ സങ്കടവും പേറിയാണ് അവൾ നടക്കുന്നതെന്ന് ഒരിക്കൽ പോലും അവന് തോന്നിയിട്ടില്ല അവനെന്നല്ല ആര്യ ഒഴിച്ച് മറ്റൊരാളും അവളിലെ കത്തുന്ന കനൽ കണ്ടിരുന്നില്ല അല്ല അവൾ ആരെയും അറിയിച്ചിരുന്നില്ല എന്നതാണ് ശെരി.
" അല്ലെടി എന്താ ഉദ്ധേശം ഇതിപ്പൊ കുറേ ഉണ്ടല്ലൊ

💬 Comments

View all comments