0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

, "
" ഇന്നെൻ്റെ ദിവസമാണ് മൂർത്തി അങ്കിളിന് ഞാൻ മെസ്സേജ് ഇട്ടിട്ടുണ്ട് ഞാൻ നാളെ ഓഫ് ആണെന്ന് . ഇന്ന് മൊത്തം ഞാനാഘോഷിക്കാൻ പോകുവാ. എനിക്കെത്രയും പെട്ടെന്ന് അമ്മൂൻ്റടുത്ത് പോണം ചേച്ചി , അമ്മയും അതാ പറഞ്ഞെ എത്രയും പെട്ടെന്ന് കുഞ്ഞിനെ കൊണ്ടു വരാൻ "
"ആ ബെസ്റ്റ് രണ്ടാമത്തെ ബിയർ ബോട്ടിൽ തീർക്കാൻ പറ്റാത്തവളാ ഇന്ന് മൊത്തം അറുമാതിക്കാൻ പോകുന്നെ "
സ്നേഹ അപമാനഭാരത്തോടെ ജെയ്സനെ നോക്കി , അവൻ ഊറി ചിരിക്കുന്ന കണ്ട് അവളിലെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ പോലെ
" ഇന്ന് ആ ബാലികേറാമല കയറിയില്ലെങ്കിൽ എൻ്റെ പേര് മാറ്റിക്കൊ "
അവൾ കാറിനകത്ത് കയറി ഡോറടച്ച് കൈ കെട്ടി ദേഷ്യത്തിൽ ആര്യയേയും ജെയ്സനേയും മാറി മാറി നോക്കിയിരുന്നു. ആര്യ കാറ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.
മടങ്ങി വരുന്ന വഴിയിൽ രാത്രി ഭക്ഷണവും ആവശ്യത്തിന് ടച്ചിംഗ്സും വാങ്ങിയാണ് അവർ ഫ്ലാറ്റിലെത്തിയത്.
ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ വച്ച് ഫ്രിഡ്ജ് തുറന്ന് ബിയറുകളെല്ലാം വരി വരിയായി അടുക്കി വെയ്ക്കുന്നതിനിടയിൽ സ്നേഹ
" ചേച്ചി എന്തായാലും ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു. ലീവെഴുതി കൊടുത്തിട്ട് നിങ്ങളും എൻ്റെ കൂടെ വാ.."
"അത് തന്നെയ ഞാനും ആലോചിക്കുന്നെ എനിക്ക് അച്ഛനേയും അമ്മയേയും ഒന്നു കാണണം , ഇവൻ്റെ വിസ ഒന്ന് ക്യാൻസലാക്കി ഇവനേയും കൂട്ടാം , ഇവനെ കൂട്ടി ചെല്ലാന്ന് ഞാൻ വാക്കു പറഞ്ഞത , എന്തായാലും മൂർത്തി അങ്കിളിനോട് ചോദിച്ചിട്ട് തീരുമാനിക്കാം , നി വേഗം കുളിച്ചിട്ട് വാ ഭക്ഷണം കഴിക്കാം "
"വോക്കെയ് "
സ്നേഹ റൂമിൽ

💬 Comments

View all comments