0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 9921

മുറിവിലെല്ലാം ഡെറ്റോൾ പുരട്ടി
"ആഹഹഹഹഹ്"
'എന്താടാ നീറുന്നെന്ന് "
"ആ കുറച്ച് നീറട്ടെ , അമ്മാതിരി നീ ഞങ്ങളെ പെടാപാടു പെടുത്തിയതല്ലെ "
ആര്യ ചിരിച്ചു കൊണ്ട് അവരെ നോകിയിരുന്നു.
സ്നേഹ മുറിവിലെല്ലാം ഡെറ്റോൾ കൊണ്ട് തുടച്ച് ഓയിൽമെൻ്റ് പുരട്ടി. പിന്നെ പോകാനായിട്ട് എണീറ്റു പിന്നെ കുനിഞ്ഞ് അവനൊരു ഉമ്മ നൽകി
"ഗുഡ് നൈറ്റ്"
പോകാനാഞ്ഞ സ്നേഹയുടെ കൈകളിൽ പിടിച്ച് അവൻ കട്ടിലിലേക്ക് വലിച്ചിട്ട് പുതപ്പിനടിയിലാക്കി കെട്ടിപ്പിടിച്ചു.
"ഡാ വിടെട ഞാൻ പോട്ടെ "
"പോണ്ട ഇവിടെ കിടക്ക് "
"ആര്യേച്ചി ഇവനോട് വിടാൻ പറ "
"നിങ്ങളുടെ ഇടയിലോട്ട് ഞാനില്ലെ നിങ്ങളായി , നിങ്ങളുടെ പാടായി എന്നെ വിട്ടേര് "
ആര്യ മെല്ലെ ലൈറ്റ് ഓഫാക്കി കതക് അടച്ച് പുതപ്പിനടിയിൽ കയറി അവൻ്റെ സൈഡിലമർന്ന് കിടന്നു. അവൻ നടുക്കും ഒരു വശത്ത് ആര്യയും മറു വശത്ത് സ്നേഹയും.
മൂന്ന് പേരുടേയും മുഖത്ത് സന്തോഷം മാത്രം. സ്നേഹ വലതു കൈ അവൻ്റെ നെഞ്ചിൽ വച്ച് അവനോട് ചേർന്ന് കിടന്നു.
എപ്പഴൊ മൂന്ന് പേരും ഉറങ്ങി....
ഒരുപാട് വൈകി ജെയ്സൻ ആര്യയുടെ ഭാഗത്തേക്ക് ഉറക്കത്തിൽ തിരിഞ്ഞു കിടന്ന് ആര്യയെ നോക്കി. അവൾ ബെഡിൽ ചാരിയിരുക്കുന്നു.
അവൻ മെല്ലെ ബെഡ് ലാമ്പ് ഓണാക്കി
"ഹേയ് എന്തു പറ്റി കരയുവാണോ താൻ എന്താ എന്ത് പറ്റി "
" ഹേയ് ഒന്നൂല്ലട ഞാൻ വെറുതെ "
അപ്പോഴാണ് അവളുടെ കയ്യിലിരുന്ന ടാബ്‌ലറ്റ് അവൻ്റെ ശ്രദ്ധയിൽ പെട്ടെത് .
"എന്താണ് ,എന്തുപറ്റി, എന്തായാലും എന്നോട് പറ "
അവൻ അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് അവളുടെ കൈ കളിൽ പിടിച്ചു.
" ഞാൻ നിൻ്റെ കയലിനെ പ്രസവിക്കട്ടേട , ഞാനും എത്രയാ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നെ , ഇന്ന് അശ്വതിയുടെ അടുത്ത് വെച്ച് നിന്നെ ഞാൻ ശ്രദ്ധിച്ചു , നീയും ഒരുപാട് ആഗ്രഹിക്കുന്നില്ലെ പറ "
"അതൊക്കെ ഉണ്ട് പക്ഷെ "
"ഇല്ല എനിക്ക് നിൻ്റെ കുട്ടിയെ വേണം, എനിക്കും ഒരു അമ്മയാവണം , നിൻ്റെ കയലിൻ്റെ അമ്മ "
അവളവനെ വാരി പുണർന്നു

💬 Comments

View all comments