0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.8K

സ്വയമെ പുലമ്പിക്കൊണ്ട് ചിരിച്ചു.സ്നേഹ ശെരിക്കും മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നു. യാന്ത്രികമായി അവളോരൊന്ന് ചെയ്തു കൊണ്ടിരുന്നു.
ആര്യയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. എങ്കിലും ബോധം കൈ വിടാതെ അവൾ നിർത്തിയിരുന്നു.
"ഡാ നിനക്കെന്ത ഇതുവരേയും ഒരു റിലേഷനും ഇല്ലാതിരുന്നെ ?"
സ്നേഹയുടെ ചോദ്യം കേട്ട് ആര്യയ്ക്കും കേൾക്കാനുള്ള കൗതുകം .
ജെയ്സൻ ഒന്ന് പതറി എങ്കിലും അവൻ എഴുന്നേറ്റ് സ്നേഹയുടെ കൈയ്യിലിരുന്ന ബിയർ കുപ്പി പിടിച്ച് വാങ്ങി പകുതിയോളം ഒറ്റ വലിക്ക് അകത്താക്കി.
" ഡാ എൻ്റെ ,താടാ മര്യാദയ്ക്ക്"
സ്നേഹ പിണക്കം നടിച്ചു. അവൻ പകുതി കഴിഞ്ഞ കുപ്പി സ്നേഹയ്ക്ക് നീട്ടി കൊണ്ടോയ് നിൻ്റെ മറ്റവൾക്ക് കൊടുക്ക്.
"ഡി ...ഡി "
"ഓഹ് സോറി ചേച്ചി ഓർത്തില്ല ഹി ഹി "
പിന്നെ അവൻ്റെ കയ്യീന്നവൾ അത് വാങ്ങി.
ജെയ്സൻ ആര്യയുടെ അടുത്തായി വന്നിരുന്നു. ആര്യ അവനെന്താ പറയുന്നേന്ന് കാതോർത്ത് അവൻ്റെ തോളിൽ ചാരി.
" എനിക്ക് റിലേഷൻ ഇല്ലാന്ന് ആരാ പറഞ്ഞെ ?"
"ഞാൻ പറഞ്ഞതല്ലെ ചേച്ചി ഇവൻ കള്ളനാന്ന് കണ്ടോ കണ്ടോ... "
" നി ഒന്ന് ചുമ്മാതിരിക്ക് സ്നേഹെ നീ പറേട "
" ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോ ആയിരുന്നു ആദ്യത്തെ അഫയർ "
ജെയ്സൻ ഗൗരവത്തോടെ പറഞ്ഞു തുടങ്ങി.
"ആ റിലേഷൻ പത്താം ക്ലാസ് വരെ ഇണ്ടായിരുന്നു , പിന്നെ ഓള് സ്കൂൾ മാറി പോയി , പിന്നെ പ്ലസ്റ്റൂന്ന് പഠിക്കുമ്പൊ പ്ലസ് വണ്ണിന് വന്നൊരു കുട്ടി ഉണ്ടായിരുന്നു അത് ഒരു വർഷം , പിന്നെ ഡിഗ്രിക്ക് പഠിക്കുമ്പൊ ഒരു കൊച്ച്

💬 Comments

View all comments