0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.8K

ജെയ്സനെ നോക്കി അവൻ്റെ മുഖത്ത് എന്തെന്നില്ലാത്തൊരു വിഷാദം തളം കെട്ടി നിന്നു.

"ആ ഓക്കെ... ഓക്കെ പിന്നെ ഡി , നമ്മുടെ ടോമിച്ചായൻ ഏകദേശം പോയ മട്ടാണ് വെൻ്റിലേറ്ററിൽ ആണ് റോസമ്മ ചേടത്തി തനിച്ചേ ഉള്ളൂ , മോൻ എന്തോ ആവശ്യത്തിന് ഇന്ത്യയിലേക്ക് പോയതാ.... അറിയിച്ചിട്ടുണ്ട് "

"അയ്യോ അത് കഷ്ടായല്ലൊ ചേടത്തി ഇപ്പൊ ഒറ്റയ്ക്ക് എന്തു ചെയ്യും "

" പാവം എൻ്റെ പിടിവിടാതെ ഇത്രയും നേരം കൂടെ ഉണ്ടായിരുന്നതാ..... വല്ല വിധേനയും ഒരു ചായ കുടിക്കാൻ ക്യാൻ്റീനിൽ കൊണ്ടു വന്നു , ആളിൻ്റെ അവസ്ഥ ചേടത്തിയോടിതുവരെ പറഞ്ഞിട്ടില്ല.... സെലിൻ വരട്ടേന്ന് കരുതി. "

" സെലിനെ അറിയിച്ചോ ?"

" ആ അവൾ ഭർത്താവിനൊപ്പം തിരിച്ചിട്ടുണ്ട് അജ്മാനിൽ നിന്ന് രണ്ട് രണ്ടര മണിക്കൂറില്ലെ ഇങ്ങെത്താൻ "

" അപ്പൊ ചേച്ചി പോസ്റ്റായല്ലോ , ഞങ്ങൾ അങ്ങോട്ട് വരട്ടെ ചേച്ചി ?"

"വേണ്ടടി വെറുതെ വന്നിട്ട് എന്തു ചെയ്യാന , പിന്നെ ചേടത്തിയെ ഇങ്ങിനിട്ടിട്ട് എങ്ങിനെ വരാന എന്തായാലും രാത്രി ആകും , നിങ്ങള് കഴിച്ചോ "

"ആ അതല്ലേ ചേച്ചി പറഞ്ഞത് കഴിച്ചിട്ടാ ഞങ്ങളിവിടെ ഇരുന്നത് , പിന്നെ നിങ്ങടെ ചെക്കൻ ഒരു ഒന്നൊന്നര കുക്കാണ് മോളെ അവനിന്ന് നെയ്യ് ചോറും ചിക്കനും വെച്ചു , ഈഹ് ആലോചിക്കമ്പൊ തന്നെ വായിൽ വെള്ളമൂറുന്നു "

"അവന് കുക്കിംഗ് ഒക്കെ വശമുണ്ടോ ?"

"ഉണ്ടോന്നൊ വിചാരിച്ചപോലല്ല അപാര കഴിവാണ് , ഇനിപ്പൊ രുചിയായിട്ട് വല്ലതുമൊക്കെ കഴിക്കാല്ലൊ , വച്ചു തരാൻ ആളായല്ലൊ "

സ്നേഹ മെല്ലെ

💬 Comments

View all comments