Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]
ജെയ്സനെ നോക്കി അവൾ പുഞ്ചിരിച്ചു പക്ഷെ ആ കണ്ണുകൾ എല്ലാം പറയുന്നുണ്ടായിരുന്നു. അവർ ഏറെ നേരം അവിടെ ചിലവഴിച്ചു. ഇരുട്ടിന് കനം വെച്ച് തുടങ്ങിയപ്പോൾ അവർ അവിടെ നിന്നിറങ്ങി അടുത്ത ഹൈപ്പർ മാർക്കറ്റിലേക്ക് കയറി.
അവനേയും കൊണ്ട് അവൾ മെൻസ് വെയറിലേക്ക് കയറി
" ഡാ നിനക്ക് ഇഷ്ടപ്പെട്ടത് എടുത്തോ ഇനിയിപ്പൊ ഓഫിസിലൊക്കെ പോകാനുള്ളതല്ലെ "
ജെയ്സന് അത് പുതിയൊരു അനുഭവമായിരുന്നു. ആദ്യമായാണ് ഒരാൾ അവനോട് അങ്ങിനെ അവന് വേണ്ടി എന്തെങ്കിലും വാങ്ങാൻ പറയുന്നത്, അവൻ മനസ്സ് നിറഞ്ഞ് ഒന്ന് ചിരിച്ചു. വേണ്ട എന്ന രീതിയിൽ തലയാട്ടി.
" നിന്നോട് പറയുന്ന കേട്ടാ മതി നീ എടുത്തില്ലേൽ ഞാൻ എടുക്കും "
അവളുടെ ശബ്ദത്തിന് കനം വെച്ചത് പോലെ. അവൻ അകത്ത് കയറി ഓരോ തുണിയായി നോക്കാൻ തുടങ്ങി 150 എഇഡി 135 എയിഡി അവൻ പ്രൈസ് ടാഗ് കണ്ട് ശെരിക്കും ഞെട്ടി.
"ഡോ എനിക്കിപ്പൊ തന്നെ ആവശ്യത്തിൽ കൂടുതലിണ്ട് ഇനിയും വേണ്ട"
" നീ എടുക്കുന്നോ അതോ ... "
അവൾ കൈ കെട്ടി അവനെ നോക്കി.
ജെയ്സൻ ആ വലിയ ഷോപ്പിലൂടെ പരതി നടന്നു. പ്രൈസ് ടാഗുകൾ അവൻ്റെ വിരലുകളിലൂടെ മറിഞ്ഞ് മറിഞ്ഞ് പോയി. 45 എഇഡി അവൻ്റെ കൈയ്യിൽ ഒരു ഷർട്ട് തടഞ്ഞു.
" ഡോ ഇതുമതി "
അവനാ ഷർട്ടെടുത്ത് അവൾക്ക് നേരെ കാണിച്ചു.
" എന്തോന്ന് സിലക്ഷനാട ഇത് "
അവളാ ഷർട്ട് വാങ്ങി തിരിച്ച് ഹാങ്ങ് ചെയ്തു , പിന്നെ അവനെ അവിടിരുത്തി അവൾ ഒരു ട്രോളിയുമായി ആ ഷോപ്പിലൂടെ കറങ്ങി നടന്നു. ഏറെ നേരത്തിന് ശേഷം അവൾ കുറേ തുണിയുമായി വന്നു.
" ഡാ ഇതൊക്കെ ഒന്ന് ഇട്ടേ നോക്കട്ടെ "
വേണ്ട എന്ന രീതിയിൽ അവൻ തലയാട്ടി.
" നിന്നോട് ഇട്ടു നോക്കാന പറഞ്ഞെ ഇല്ലേൽ മൊത്തം ബില്ലാക്കും .
അവൻ ആ തുണികൾ ഓരോന്നും വാങ്ങി ട്രയൽ റൂമിലേക്ക് നടന്നു. ഓരോന്നിൻ്റേയും പ്രൈസ് ടാഗ് അവനെ ആത്മസങ്കർഷത്തിലേക്ക് തള്ളി വിട്ടു. പക്ഷെ അവളുടെ പിടിവാശിക്ക് മുന്നിൽ
💬 Comments
View all comments