0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.9K

അവസാനം ഒരു ഡ്രസ്സ് വല്ലാതെ ഇഷ്ടപ്പെട്ടപോലെ അവൾ പുഞ്ചിരിച്ചു. പിന്നെ അവനേയും കൊണ്ട് അടുത്ത കണ്ണാടിക്ക് മുന്നിൽ നിർത്തി. അവൻ്റെ കോളർ നേരയാക്കി അവനോടൊപ്പം ചേർന്ന് നിന്നു ഒരു ഭാര്യയെപ്പോലെ , പിന്നെ അവൻ്റെ തോളിൽ ഇരു കൈയ്യും വച്ച് ചരിഞ്ഞു നിന്നു. അവളുടെ കണ്ണുകൾ തിളങ്ങി

" കൊള്ളാം ..."

അവൾ അവൻ്റെ തോളിലേക്ക് ചരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നത് അവൻ ശ്രദ്ധിച്ചു.

" മതി മതി വന്നേ പോകാം "

അവൻ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് പറത്തിറങ്ങുമ്പോഴേക്കും അവൾ ആ തുണികളുമായി കൗണ്ടറിൽ എത്തിയിരുന്നു. ഇനി എതിർത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായ അവൻ കൗണ്ടറിലേക്ക് നടന്നു കൈയ്യിലിരുന്നതും കൊടുത്ത് പുറത്തിറങ്ങി നിന്നു. എവിടേയോ ഒരു വേദന പോലെ സ്നേഹയെ കാണുമ്പോൾ തനിക്കെന്താണ് സംഭവിക്കുന്നത്. കുറച്ചു കഴിഞ്ഞ് സ്നേഹ കുറേ കവറുകളുമായി അവൻ്റെ അടുക്കൽ വന്നു.

" സാർ ഹാപ്പി വിഷു"

" വിഷുവോ ?"

" അതേ സാർ ബോധമൊന്നുമില്ലെ നാളെ വിഷുവാണ് "

" എന്ത് വിഷു ഞങ്ങൾക്കങ്ങിനെ ഒന്നുമില്ലടോ "

അവനാ കവറുകൾ കൈയ്യിൽ വാങ്ങി.

" പക്ഷെ ഞങ്ങൾക്കുണ്ടല്ലോ"

അവൻ്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു.

" അയ്യേ താൻ കരയുവാണോ ?"

" ഹേയ് ആദ്യമായ ഇങ്ങിനൊക്കെ ഒരാൾ എന്തെങ്കിലും വാങ്ങി തരുന്നത് "

" ഈഹ് തനിക്ക് സെൻ്റി ചേരുന്നില്ല കേട്ടോ , "

അവനേയും കൂട്ടി അവൾ താഴേക്ക് നടന്നു.

" ഇയാൾക്ക് സദ്യ ഉണ്ടാക്കാൻ അറിയോ "

" അങ്ങിനെ എല്ലാമൊന്നും

💬 Comments

View all comments