Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]
അറിയില്ല അത്യാവശ്യമുള്ളത് അറിയാം"
" നാളെ വിഷു ആയിട്ട് സദ്യ വച്ചാലോ ?"
" വേണോ "
"ആ വേണം എത്ര നാളായി പായിസമൊക്കെ ഒന്ന് കുടിച്ചിട്ട് ഇയാള് വന്നെ "
അവൾ കയ്യിലിരുന്ന കവറുകൾ റിസപ്ഷനിൽ ഏൽപിച്ച് ഹൈപ്പർ മാർക്കറ്റിൽ കയറി സദ്യക്കാവശ്യമുള്ള പച്ചക്കറിയും പഴങ്ങളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങി ,
" എല്ലാമായില്ലെ ?"
" ആആആ ഏകദേശം എല്ലാം ആയി "
" ഇല്ല എന്തോ ഒന്ന് കുറവിണ്ട് "
" അതെന്താ ?"
" നി ഇത് ബില്ലാക്ക് ഞാനിപ്പൊ വരാം "
അവൾ വീണ്ടും അകത്തേക്ക് കയറിപ്പോയി, അവൻ സാധനങ്ങൾ ബില്ല് ചെയ്യാൻ തുടങ്ങി , കുറച്ച് കഴിഞ്ഞ് അവൾ തുമ്പിലയുമായി അങ്ങോട്ടേക്ക് വന്നു.
അവനത് കണ്ട് ഒരു അത്ഭുതത്തോടെ
" ഇതൊക്കെ ഇവിടെ കിട്ടുവോ "
അവളതുകേട്ട് ഒന്നു ചിരിച്ചു.
" മോനെ ഇത് ഗൾഫാണ് മലയാളികളുടെ ഗൾഫ് ഇവിടെ എന്തും കിട്ടും."
അവർ ബില്ല് ചെയ്ത് പുറത്തിറങ്ങി ശെരിക്കും ഞെട്ടി, പുറത്ത് ശക്തമായ മഴ പെയ്യുന്നു. മാളിനകത്ത് ആയിരുന്നതിനാൽ പുറത്തെ അവസ്ഥയൊന്നും അവർ അറിഞ്ഞതേ ഇല്ല.
" എന്ത് ചെയ്യും "
" എന്ത് ചെയ്യാൻ വെള്ളപ്പൊക്കം ആകുന്നേന് മുന്നേ വാ പോകാം"
മറ്റൊരാളെ ഇറക്കാൻ വന്ന ടാക്സി കൈ കാണിച്ച് അവരതിലേക്ക് നനഞ്ഞുകൊണ്ട് കയറി. റോഡിൽ അവിടവിടെയായി വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു.
" ഇത്രയ്ക്ക് മഴ പെയ്തോ ?"
" ഇവിടിങ്ങനാട ചെറിയ മഴ മതി വെള്ളം കെട്ടാൻ "
അവരുടെ വണ്ടി വേഗതയിൽ റോഡിലൂടെ
💬 Comments
View all comments